ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള ഈ 49 വയസ്സുകാരിയുടെ ദൃഢനിശ്ചയത്തിനും ധൈര്യത്തിനും മുമ്പിൽ ലോകമെങ്ങും നിന്നുള്ള അഭിനന്ദനങ്ങളും ആശംസകളും ആണ് പ്രവഹിക്കുന്നത്. ഭേദമാകാത്ത സ്തനാർബുദമുള്ള ഷൗന്ന ബർക്ക് നേരത്തെ 2024 ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് വെച്ച് നടക്കുന്ന മാരത്തണിൽ പങ്കെടുക്കാൻ ഹിമാലയത്തിലേയ്ക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നാണ്. മത്സരം നടക്കുന്നതിന് തൊട്ടു മുൻപാണ് അവർക്ക് ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ ക്യാൻസറിന്റെ നാലാം ഘട്ടത്തിലാണെങ്കിലും തൻറെ മോഹത്തെ പിൻ ചെല്ലാൻ ധൈര്യം കാണിച്ചിരിക്കുകയാണ് ഷൗന്ന ബർക്ക് . രോഗം തിരിച്ചറിഞ്ഞതിൻ ശേഷം അർബുദം അവളുടെ കരളിനെയും ബാധിച്ചിരുന്നു. എന്നാൽ ഉടനെ നടക്കുന്ന ഹിമാലയത്തിലെ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷൗന്ന ബർക്ക്.


തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച കാര്യത്തിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് താനിപ്പോൾ എന്ന് വ്യായാമത്തിലും ആരോഗ്യ മനഃശാസ്ത്രത്തിലും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബർക്ക് പറഞ്ഞു. ഇത് അവളുടെ ആദ്യത്തെ മാരത്തോൺ ആണ്. എന്നാൽ നിരവധി ഉയരം കൂടിയ കൊടുമുടികൾ അവൾ കീഴടക്കിയിട്ടുണ്ട്. അർജൻ്റീനയിലെ മൗണ്ട് അക്കോൺകാഗ്വ, റഷ്യയിലെ എൽബ്രസ്, ആഫ്രിക്കയിലെ കിളിമഞ്ചാരോ, നേപ്പാളിലെ എവറസ്റ്റ് ഏന്നീ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് കൊടുമുടികളിൽ നാലെണ്ണം അവൾ മുമ്പ് കയറിയിട്ടുണ്ട്. 2003-ലാണ് ഡോ. ബർക്ക് മുമ്പ് മൂന്ന് തവണ എവറസ്റ്റ് മേഖല സന്ദർശിച്ചത്. ടെൻസിംഗ് ഹിലാരി എവറസ്റ്റ് മാരത്തൺ മെയ് 29 ന് എവറസ്റ്റ് ബേസ് ക്യാമ്പിൽ ആരംഭിക്കും.