ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം ഗുരുതരമായി പിന്നോക്കം പോകുന്നുവെന്ന് നാഷണൽ ചൈൽഡ്ബർത്ത് ട്രസ്റ്റ് (NCT) റിപ്പോർട്ട് ചെയ്തു . ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് പുതിയ അമ്മമാർ പ്രസവത്തിനു ശേഷം മതിയായ സുരക്ഷയും , പിന്തുണയുമില്ലാതെ, മാനസിക സമ്മർദത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2,000 പുതിയതും ഗർഭിണികളുമായ മാതാപിതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 24 ശതമാനം സ്ത്രീകൾക്ക് പ്രസവശേഷം സ്ഥിരമായി എൻ എച്ച് എസ് ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം സ്ത്രീകൾക്ക് ഇടയ്ക്കെങ്കിലും അമിത സമ്മർദം അനുഭവപ്പെടുന്നുവെന്ന വിവരം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 22 ശതമാനം പേർ എല്ലായ്പ്പോഴും തന്നെ മാനസികമായി തളർന്ന അവസ്ഥയിൽ ആണെന്ന ഗുരുതരമായ വിലയിരുത്തലും റിപ്പോർട്ടിൽ ഉണ്ട് . 62 ശതമാനം സ്ത്രീകൾക്ക് ഏകാന്തത അനുഭവപ്പെടുന്നതായും 12 ശതമാനം പേർക്ക് അത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഗർഭിണികളായ സ്ത്രീകളിൽ 59 ശതമാനം പേർ സ്വന്തം മാനസികാരോഗ്യത്ത കുറിച്ച് ആശങ്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . “ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

എൻസിടി ചീഫ് എക്സിക്യൂട്ടീവ് ആഞ്ചല മക്കോൺവിൽ, യു.കെയിലെ മാതൃത്വ പരിചരണ സംവിധാനം സുരക്ഷിതവും കരുണയുള്ളതുമായ സേവനം നൽകുന്നതിൽ പരാജയപ്പെടുകയാണെന്ന് പറഞ്ഞു. ലേബർ എംപി മിഷേൽ വെൽഷ് റിപ്പോർട്ടിനെ “വളരെ ആശങ്കാജനകം” എന്ന് വിശേഷിപ്പിച്ചു. ഇതിനിടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മാതൃത്വ–നവജാത പരിചരണത്തെ കുറിച്ച് സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ടു കഴിഞ്ഞു . സ്ത്രീകൾക്ക് പ്രസവശേഷം ശാരീരികവും മാനസികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സർക്കാർ, അറിയിച്ചു . അസമത്വങ്ങളും പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ആവശ്യപ്പെട്ടു.