പതിനേഴുകാരി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജിയുടെയും ലതികയുടെയും മകള്‍ അഞ്ജലി ജീവനൊടുക്കിയത്. 17കാരിയായ അഞ്ജലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജീവനൊടുക്കുകയായിരുന്നു.

കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്കായി പോയിരുന്ന സമയമാണ് സംഭവമുണ്ടായത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് വിവരം. യുവാവുമായി ഒരു മണിക്കൂറില്‍ അധികം ഫോണില്‍ സംസാരിച്ച ശേഷമാണ് കതകടച്ച് ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്. ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിയെത്തി ഷാള്‍ അറുത്ത് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്‌കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത് .