ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു കയ്യുടെ വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ മാത്രം അഭിപ്രായമുന്നയിച്ച ഒരു പോസ്റ്റാണ് “. എന്തുകൊണ്ടാണ് Women Lose Interest in Sex? എന്നത് ….

ഈ ചോദ്യത്തെ തമാശയായി കാണുന്നവരും പരിഹാസമായി കാണുന്നവരും അറിയാൻ …ഇന്ന് സെക്ഷ്വൽ ക്ലിനിക്കുകളിൽ വരുന്ന ഒട്ടുമിക്ക കേസുകളും തെളിയിക്കുന്നതനുസരിച്ചു കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ചികയുമ്പോൾ അവസാനം കൊണ്ടെത്തിക്കുന്നത് പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായ്മയാണ് എന്നതാണ് .

സ്ത്രീകളിലുണ്ടാകുന്ന ഹോർമോണുകളുടെ കുറവ്, ജോലി സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം, മറ്റ് പ്രശ്നങ്ങൾ എന്നിവ കിടപ്പുമുറിയെ നന്നായിത്തന്നെ ബാധിക്കുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗിക അഭിലാഷ കുറവിന്റെ ഒരു രൂപമാണ് ഹൈപ്പോആക്ടീവ് സെക്ഷ്വൽ ഡിസഷൻ ഡിസോർഡർ (എച്ച്എസ്ഡിഡി).

18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അവർപോലുമറിയാതെ ഏകദേശം മൂന്നിലൊന്ന് പേർക്കും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു പഠനം കാണിക്കുന്നു.

പുരുഷന്മാരുടെ പ്രധാന ലൈംഗിക പരാതിയിൽ ഒന്ന് ഉദ്ധാരണക്കുറവ് ആണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നം അവരുടെ മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനകുറവാണ് . ഇത് ഒരു ഗുളിക കഴിച്ചാൽ മാത്രം ഭേദമാകുന്ന ഒന്നല്ല .

കാരണം സ്ത്രീകളുടെ ലൈംഗികത ബഹുമുഖവും സങ്കീർണ്ണവുമാണെന്ന് സെക്‌സ് സൈക്കോളജിസ്റ്റ് ഷെറിൽ കിംഗ്‌സ്‌ബെർഗ്, പിഎച്ച്‌ഡി പറയുന്നു. ഇത് ലഘൂകരിക്കാൻ ആൻറി-ബലഹീന ചികിത്സയുടെ ഭാഗമായി ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു .

എന്താണ് ഈ കുറഞ്ഞ ലൈംഗികാഭിലാഷം?

നമ്മളൊക്കെ കരുതുന്നതുപോലെ ലൈംഗികാഭിലാഷത്തിന് ലൈംഗികമായി നീണ്ടു നിൽക്കുന്ന സമയമോ , സംതൃപ്തിയുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം, വീഡിയോകളിൽ കാണുന്ന ബിഹേവിയറുകളും , നീണ്ടു നിൽക്കുന്ന ലൈംഗികതയുമൊന്നും സത്യമായ ഒരു കാര്യമല്ല എന്നതാണ് .

സ്ത്രീക്ക് ലൈംഗികതയോടുള്ള താൽപര്യം ഗണ്യമായി കുറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും പലതരത്തിൽ ബുദ്ധിമുറ്റുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം .അതിനാൽ തന്നെ ലൈംഗികാഭിലാഷ കുറവിനെ ചുമ്മാ അങ്ങ്‌ തള്ളിക്കളയേണ്ട കാര്യമല്ല , മറിച്ചു ഒരു ജീവിത പ്രശ്നമായി തന്നെ കാണേണ്ടതുണ്ട് .

കണ്ടും കെട്ടും വായിച്ചും ശീലിച്ച ചില ലൈംഗിക ചിന്തകൾ, ലൈംഗിക സങ്കൽപ്പങ്ങൾ, ദിവാസ്വപ്‌നങ്ങൾ എന്നിവക്കൊക്കെ ഒരാളുടെ ലൈംഗികത നേരായും ,തെറ്റായും ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ട്.

ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായത്തിനനുസരിച്ച് അയാളുടെ ലൈംഗികാഭിലാഷം സ്വാഭാവികമായും കുറയുന്നു. കിംഗ്സ്ബർഗിന്റെ അഭിപ്രായത്തിൽ ,ഇണയോട് നല്ല സ്നേഹമുണ്ടെങ്കിലും ചിലപ്പോളൊക്കെ ചിലർക്ക് സ്വന്തം ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് തികച്ചും സത്യമാണ് .

സ്ത്രീകളിൽ അവരുടെ ലൈംഗിക ആഗ്രഹങ്ങൾ കുറയാനുള്ള ചില കാരണങ്ങൾ ഏതൊക്കെ ?

കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ബന്ധത്തിൽ വൈകാരിക സംതൃപ്തിയുടെ അഭാവം വരുക , കുട്ടിയുടെ ജനനം, പ്രിയപ്പെട്ട ഒരാളുടെ പരിചാരകനാകുക എന്നിവ ലൈംഗികാഭിലാഷം കുറയ്ക്കും.

കൂടാതെ സാമൂഹിക സാംസ്കാരിക സ്വാധീനം. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ ചില സമ്മർദ്ദംങ്ങൾ , ലൈംഗികത നിറഞ്ഞ ചില ചിത്രങ്ങൾ എന്നിവ പെണ്ണുങ്ങളിൽ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി തന്നെ ബാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും വേറൊരു കാരണമാണ് , കാരണം ടെസ്റ്റോസ്റ്റിറോണി ന്റെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളിൽ അവരുടെ 20 കളിൽ , ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് ഉയർന്നുവരുന്കയും തുടർന്ന് ആർത്തവവിരാമം വരെ ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു .

അതുകൂടാതെ ചിലരക്ത/ നാഡീ സംബന്ധമായ മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയവയും സ്ത്രീയുടെ ലൈംഗികതയെ നന്നായി തന്നെ സ്വാധീനിക്കുന്നു.

ചില ആന്റീഡിപ്രസന്റുകൾ , രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയോ രക്തപ്രവാഹത്തെ ബാധിക്കുകയോ ചെയ്ത്‌ പല തരത്തിൽ ലൈംഗിക ഡ്രൈവിനെ കുറയ്ക്കാം .

സ്ത്രീകളിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലമാണ് . അത് പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ഉണ്ട് .

അതിലൊന്ന് സെക്‌സ് തെറാപ്പി കൂടാതെ/അല്ലെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ്.

വ്യക്തികൾക്കും ദമ്പതികൾക്കും സെക്‌സ് തെറാപ്പി വളരെ ഫലപ്രദമാണ്,
അപ്പോൾ എന്താണ് സെക്സ് തെറാപ്പി ?
ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനുമായി ഒരു സെക്സ് തെറാപിസ്‌റുമായി സംസാരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നു .
അതിൽ തെറാപ്പിസ്റ്റ് നിങ്ങളോട് നിങ്ങളുടെ ആരോഗ്യവും ലൈംഗിക പശ്ചാത്തലവുംമായി ഒക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം.

ബ്ലഡ് പ്രെഷർ , തൈറോയിഡ് സംബന്ധമായ ചില മരുന്നുകൾ ഇങ്ങനത്തെ പ്രശ്നങ്ങൾക്ക് ഒരുപരുധിവരെ കാരണമായേക്കാം . അങ്ങനെ വരുമ്പോൾ ഒന്നുകിൽ മരുന്നുകൾ മാറ്റുകയോ അല്ലെങ്കിൽ ഡോസ് കുറയ്ക്കുകയോ ചെയ്തേക്കാം . അതും അല്ലെങ്കിൽ മറ്റുചില ചികിത്സകൾ ശുപാർശ ചെയ്തേക്കാം.

ഗർഭനിരോധന മാർഗ്ഗം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം .

കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങളായ ഫൈബ്രോയിഡുകൾ നീക്കം ചെയ്യൽ അല്ലെങ്കിൽ ആർത്തവവിരാമമായ സ്ത്രീകളിലെ യോനിയിലെ വരൾച്ചയെ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച്ചുള്ള ചികിത്സകൾ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എന്നിവ ഉൾപ്പെടുന്നു .

കൂടാതെ, ടെസ്റ്റോസ്റ്റിറോൺ ഗുളികകളോ സ്കിൻ പാച്ചുകളോ ഉൾപ്പെടുന്ന നിരവധി ചികിത്സകൾ സമീപഭാവിയിൽ FDA അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും പഠിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ പാച്ചിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇപ്പോൾ പൂർത്തിയായി വരികയാണ് . അതിന്റെ ഫലങ്ങൾ ഉടൻ തന്നെ ഫലപ്രാപ്തിയിൽ എത്തുമെന്ന് കരുതപ്പെടുന്നു . ഈ പഠനം ആദ്യമായി, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും കീമോതെറാപ്പി അല്ലെങ്കിൽ അണ്ഡാശയങ്ങൾ നീക്കം ചെയ്ത, അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവവിരാമത്തിന് വിധേയരായവരിൽ ഈ ടെസ്റ്റോസ്റ്റിറോൺ പാച്ചുകളുടെ പ്രയോജനം പരിശോധിച്ചു പഠിച്ചു വരുന്നു .

സൊസൈറ്റി ഫോർ വിമൻസ് ഹെൽത്ത് റിസർച്ചിന്റെ പ്രസിഡന്റ് ഫില്ലിസ് ഗ്രീൻബെർഗറിന്റെ അഭിപ്രായത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇന്ന് ലൈംഗിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഗവേഷണവും ചികിത്സയും ഇപ്പോഴും വളരെ പിന്നിലാണ്.

ഉദാഹരണത്തിന്, 1990 മുതൽ 1999 വരെ, പുരുഷ ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 5,000 പഠനങ്ങൾ പ്രസിദ്ധീകരിച്ചുപ്പോൾ , വെറും 2,000 പഠനങ്ങൾ മാത്രമേ സ്ത്രീകളുടെ ലൈംഗിക പ്രശനങ്ങളെക്കുറിച്ച ഉണ്ടായിരുന്നുള്ളൂ.

എന്നാൽ വയാഗ്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിലുള്ള ലൈംഗിക അപര്യാപ്തതയെക്കുറിച്ച് ഉയർന്ന നിലവാരമുള്ള പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് .

“ഇത് ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ ചികത്സകൾ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകുന്നു .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️