സ്ത്രീ ശാക്തീകരണത്തെ പറ്റി മാത്രമല്ല സ്ത്രീകളു നേരിടുന്ന ചൂഷണങ്ങളെ പറ്റിയും ഈ അന്താരാഷ്ട്ര വനിതാ ദിനം ചർച്ച ചെയ്തു. വിൽഷെയർ മലയാളി അസോസിയേഷൻ വുമൺ ഫോറം വനിതാ ദിനത്തില് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

പരിപാടിയിൽ പ്രധാന അതിഥികളായി രണ്ടു പ്രമുഖ സ്ത്രീകളാണ് പങ്കെടുത്തത്.സിഇഒ ഓഫ് സിൻഡൻ ചാരിറ്റി, ഡൊമസ്റ്റിക് അബ്യൂസ് സപ്പോർട്ട് സർവ്വീസ് ചീഫായ ജോവാന എമി, കൗൺസലറും സ്പിരിച്വൽ കോച്ചും ആ്ഞ്ചലിക് ഹീലറുമായ നീതു ഭരദ്വാജ് എന്നിവരായിരുന്നു ചീഫ് ഗസ്റ്റ്.

സിൻഡൻ വുമൺസ് ഫോറത്തിന്റെ അംഗങ്ങളും ചീഫ് ഗസ്റ്റുകളും ചേര്ന്ന് ഭദ്രദീപം കൊളുത്തി വനിതാ ദിനം ഉത്ഘാടനം ചെയ്തു. പാർക്ക് സൗത്ത് കമ്യൂണിറ്റി സെന്ററിൽ മാർച്ച് 10 വൈകീട്ട് ആറു മണിക്കാണ് പരിപാടി ആരംഭിച്ചത്. അധ്യക്ഷത വഹിച്ച സിസി ആന്റണി വുമൺസ് ഡെവലപ്മെന്റിനെ കുറിച്ചും വിൽഷെയർ മലയാളി അസോസിയേഷന് കീഴില് വുമൺസ് ഫോറത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.

ടോക്ക്, ആസ്ക് ആന്ഡ് ബിലീവ് … എന്നാണ് ചീഫ് ഗസ്റ്റായ ജോവാന വനിതകളോട് ആഹ്വാനം ചെയ്തത്. എന്തെങ്കിലും ഗാർഹിക പീഡനങ്ങൾ അനുഭവിച്ചാൽ അത് ചോദ്യം ചെയ്യണമെന്നും പരിചയത്തിൽ ആരെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോയാൽ അവരെ പിന്തുണയ്ക്കുകയും അവർക്ക് നിയമ സഹായം ചെയ്യുകയും ചെയ്യണമെന്ന് ജൊവാന ഓർമ്മിപ്പിച്ചു.പേടിക്കരുത്, വ്യത്യസ്തമായി പെരുമാറുന്നവരെ ചോദ്യം ചെയ്യണം, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നും ജൊവാന പറഞ്ഞു. വിൽഷെയർ മലയാളി അസോസിയേഷന് ജൊവാനയെ തന്നെ തങ്ങളുടെ വിശിഷ്ട അതിഥിയായി ലഭിച്ചതിൽ പ്രത്യേകം നന്ദി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രചോദനകരമായ വാക്കുകളായിരുന്നു മറ്റൊരു ചീഫ് ഗസ്റ്റായ നീതു ഭരദ്വാജിന്റേത്. സമൂഹത്തിൽ വനിതകളെ പിന്തുണയ്ക്കുന്ന നിരവധി സർവീസുകളെ അവർ പരിചയപ്പെടുത്തി. ഹെൽപ്പ് ലൈനുകളുടെ സേവനത്തെ പറ്റിയും കൂടുൽ പിന്തുണ വേണ്ടവർക്ക് സഹായ വാഗ്ദാനവും അവർ നല്കി. പിന്നീട് സംസാരിച്ച റെയ്മോള് നിധിരി വിൽഷെയർ മലയാളി അസോസിയേഷന്റെ കോഫൗണ്ടറാണ്. കൺസൾട്ടന്റും 20 വർഷമായി യുകെയിൽ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയുമാണ്. കോഫൗണ്ടറുമാണ് എഞ്ചിനീയറിങ് സൗത്ത് വെസ്റ്റ്, മ്യൂസിക്, ഡാൻസ്, ആങ്കർ , സ്പോർട്സ് പേഴ്ൺ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് റെയ്മോള് നിഥിലി. വിൽഷെയർ മലയാളി അസോസിയേഷന്റെ അഭിമാന വ്യക്തിത്വം കൂടിയാണ്.

സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്താണ് റെയ്മോള് സംസാരിച്ചത്. പിന്നീട് പ്രതിനിധി ബിൻസി ജിജി വിക്ടർ വനിതാ ദിനത്തിൽ വളരെ പ്രചോദനകരമായ പ്രസംഗമാണ് കാഴ്ചവച്ചത്. വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് പ്രിൻസ് മാത്യു എല്ലാ വനിതാ പ്രതിനിധികളെയും ആശംസിച്ചു. വുമൺസ് ഫോറത്തിന് വേണ്ടി എല്ലാ സഹായവും പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വാഗ്ദാനം ചെയ്തു.യോഗയെ പറ്റിയും ആരോഗ്യത്തിന്റെ പ്രസക്തിയെപറ്റിയും പ്രോഗ്രാമിൽ സന്ദേശങ്ങൾ പങ്കുവച്ചു. സിൻഡൻ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിൽ നടന്ന ബ്രസ്റ്റ് സ്ക്രീനിങ് വർക്ക് ഷോപ്പും ഏവർക്കും പ്രയോജനകരമായി. പിന്നീട് പാട്ടും ഡാൻസും ഡിജെയും ഒക്കെയായി വേദി മനോഹരമാക്കി. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.