ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടുന്നതിനുമായി രൂപീകരിക്കപ്പെട്ട വനിതാഫോറത്തിന്റെ റീജിയണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രൂപതയുടെ എട്ട് റീജിയണുകളുടെ കേന്ദ്രങ്ങളില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതാ വിമന്‍സ് ഫോറം ആനിമേറ്റര്‍ റവ. സി. മേരി ആന്‍ മാധവത്ത് സിഎംസി, അതാതു റീജിയണുകളുടെ ഡയറക്ടര്‍മാര്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്കാണ് റീജിയണല്‍ തലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഓരോ റീജിയണല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍:

ഗ്ലാസ്‌ഗോ

പ്രസിഡന്റ് – ഷിനി ബാബു
വൈസ് പ്രസിഡന്റ് – അന്‍സാ പ്രോത്താസീസ്
സെക്രട്ടറി – ടെസ്സ് ജോണി
ജോ. സെക്രട്ടറി – സി വി സിജു
ട്രഷറര്‍ – ഡാനി ജോസി

ലണ്ടന്‍

പ്രസിഡന്റ് – ഡെയ്‌സി ജയിംസ്
വൈസ് പ്രസിഡന്റ് – അല്‍ഫോന്‍സാ ജോസ്
സെക്രട്ടറി – ജെസ്സി റോയ്
ജോ. സെക്രട്ടറി – ജെയ്റ്റി റെജി
ട്രഷറര്‍ – ആലീസ് ബാബു

മാഞ്ചസ്റ്റര്‍

പ്രസിഡന്റ് – ടെസ്സ് മോള്‍ അനില്‍
വൈസ് പ്രസിഡന്റ് – പുഷ്പമ്മ ജയിംസ്
സെക്രട്ടറി – പ്രീതാ മിന്റോ
ജോ. സെക്രട്ടറി – ലില്ലിക്കുട്ടി തോമസ്
ട്രഷറര്‍ – മിനി ജേക്കബ്

പ്രസ്റ്റണ്‍

പ്രസിഡന്റ് – ജോളി മാത്യു
വൈസ് പ്രസിഡന്റ് – റെജി സെബാസ്റ്റ്യന്‍
സെക്രട്ടറി – ലിസ്സി സിബി
ജോ. സെക്രട്ടറി – ബീനാ ജോസ്
ട്രഷറര്‍ – സിനി ജേക്കബ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്താംപ്റ്റണ്‍

പ്രസിഡന്റ് – സിസി സക്കറിയാസ്
വൈസ് പ്രസിഡന്റ് – ഷൈനി മാത്യു
സെക്രട്ടറി – ബീനാ വില്‍സണ്‍
ജോ സെക്രട്ടറി – അനി ബിജു ഫിലിപ്പ്
ട്രഷറര്‍ – രാജം ജോര്‍ജ്

കവന്‍ട്രി

പ്രസിഡന്റ് – ബെറ്റി ലാല്‍
വൈസ് പ്രസിഡന്റ് – റ്റാന്‍സി പാലാട്ടി
സെക്രട്ടറി- വല്‍സാ ജോയ്
ജോ. സെക്രട്ടറി – സീനിയാ ബോസ്‌കോ
ട്രഷറര്‍ – ജോസ്ഫി ജോസഫ്

കേംബ്രിഡ്ജ്

പ്രസിഡന്റ് – ഓമന ജോസ്
വൈസ് പ്രസിഡന്റ് – സാജി വിക്ടര്‍
സെക്രട്ടറി – ജയമോള്‍ കുഞ്ഞുമോന്‍
ജോ. സെക്രട്ടറി – സിമി ജോണ്‍
ട്രഷറര്‍ – ഡിയോണി ജോസ്

ബ്രിസ്‌റ്റോള്‍ – കാര്‍ഡിഫ്

പ്രസിഡന്റ് – മിനി സ്‌കറിയ
വൈസ് പ്രസിഡന്റ് – ഷീജാ വിജു മൂലന്‍
സെക്രട്ടറി – സോണിയാ ജോണി
ജോ. സെക്രട്ടറി – ലിന്‍സമ്മ ബാബു
ട്രഷറര്‍ – ലിസി അഗസ്റ്റിന്‍

വിമന്‍സ് ഫോറത്തിന്റെ രൂപതാതല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബര്‍ 12ന് St Gerard’s Catholic Church, 2 Renfrew Square, Castle Vale, Birmingham, B356 JTയില്‍ വച്ചുനടക്കും. രാവിലെ 10.30ന് വി കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ചടങ്ങുകളില്‍ ആമുഖ പ്രസംഗം, ഉച്ചഭക്ഷണം, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്കായിരിക്കും രൂപതാതല ഇലക്ഷന്‍ നടക്കുന്നത്. ഇതില്‍ രൂപതാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കും. ഓരോ റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളും എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ഓരോ സ്ത്രീപ്രതിനിധിയും ഈ രൂപതാതല ഇലക്ഷനില്‍ പങ്കെടുക്കണമെന്ന് രൂപതാ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ സീറോ മലബാര്‍ രൂപതകളില്‍ ക്രൈസ്തവ സ്ത്രീ ശാക്തീകരണത്തിനായി വിവിധ സംഘടനകള്‍ ഉണ്ടെങ്കിലും കേരളത്തിനു പുറത്തുള്ള പ്രവാസി രൂപതകള്‍ക്കെല്ലാം മാതൃകയാകുന്ന വിധത്തിലാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ദീര്‍ഘവീക്ഷണവും ആനിമേറ്റര്‍ റവ. സി മേരി ആന്‍ മാധവത്ത് നല്‍കുന്ന നേതൃത്വവും റീജിയണല്‍ ഡയറക്ടര്‍മാരുടെ പ്രോത്സാഹനവും രൂപതയുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷം തന്നെ ഇത്തരമൊരു നിര്‍ണായക ചുവടുവെയ്പിനു കളമൊരുക്കി.