സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന തടി, കൽക്കരി മുതലായവ ഇനി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. 2021 മുതൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്തണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.5 മില്യൺ കുടുംബങ്ങൾ തടിയും, കൽക്കരിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ ഉപയോഗം, വാഹനങ്ങൾ മൂലമുള്ള മലിനീകരണത്തിന്റെ മൂന്നിരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തടികളിൽ, നനഞ്ഞ തടിയുടെ ഉപയോഗത്തിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തടികളും, നിർമ്മിതമായ ഖര ഇന്ധന സാധ്യതകളും ഉപയോഗിക്കാവുന്നതാണ്. ഇവ കൂടുതൽ
കാര്യക്ഷമതയുണ്ട്.
ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനം ആണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യുസ്റ്റിസ് നൽകിയത്. മാലിനീകരണം തടയുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാരും ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2021 ഓടുകൂടി കൽക്കരിയുടെ വില്പന പൂർണമായി ഇല്ലാതാക്കും. നിലവിലുള്ള നനഞ്ഞ തടികൾ ഉണക്കി ഉപയോഗിക്കാനുള്ള നിർദേശങ്ങളും നൽകും.
Leave a Reply