ലണ്ടൻ : യുകെയിൽ നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് രാജ്യത്തെങ്ങും. വെയിൽസിലും സ്കോട്ലൻഡിലും നോർത്തേൺ അയർലണ്ടിലും രോഗം ഇതിനകം പടർന്നുപിടിച്ചുകഴിഞ്ഞു. രോഗം തടയാനുള്ള പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ആളുകൾക്കിടയിൽ രോഗം പടരുന്നത്. കൈകൾ കഴുകുന്നതുപോലെതന്നെ ജനങ്ങൾ തങ്ങളുടെ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ലൈസോൾ പോലെയുള്ള ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് ഉപയോഗിച്ച് ഫോൺ കഴുകി സൂക്ഷിക്കണമെന്ന് അവർ പറയുന്നു.

ചൈനയിൽ നിന്നുള്ള കണക്കുകൾ പ്രകാരം , കൊറോണ വൈറസ് കുട്ടികളെ താരതമ്യേന ബാധിച്ചിട്ടില്ല. എന്നിരുന്നാലും, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ കൊറോണ പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാനായി സ്കൂളുകൾ അടയ്ക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടൈംടേബിളുകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പരീക്ഷകൾക്ക് തയ്യാറാകണമെന്നും യുകെയിലുടനീളമുള്ള പരീക്ഷാ ബോർഡുകൾ അറിയിച്ചു. ഇറ്റലിയിലെയും ഇറാനിലെയും സ്കൂളുകൾ ഇതിനകം അടച്ചു. രോഗം പടരുന്നത് തടയാൻ എല്ലാ ബാങ്കുകൾക്കും ലഭിക്കുന്ന പണം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു . കാർഡുകൾ, നാണയങ്ങൾ, നോട്ടുകൾ എന്നിവ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. നഖം കടിക്കുകയോ കഴുകാത്ത കൈ വെച്ച് മുഖത്ത് സ്പർശിക്കുകയോ ചെയ്യരുത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓസ്‌ട്രേലിയ, യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിർത്തികൾ അടയ്ക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നില്ല. ആളുകളെ സുരക്ഷിതരായി നിലനിർത്തുവാനാണ് അവർ ശ്രമിക്കുന്നത്. നിലവിൽ, യുകെയിൽ എത്തുന്ന എല്ലാ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ യാത്രക്കാർക്ക് സുഖമാണെന്ന അറിയിപ്പ് നൽകണം. കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രി സന്ദർശിക്കുന്നതിന് പകരം 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഇടയിൽ കൊറോണ വൈറസ് പകരാമെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ മൃഗത്തിന്റെ രോമങ്ങളിൽ നിന്ന് കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉള്ളതിനാൽ വളർത്തുമൃഗങ്ങളെ സ്പർശിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.