ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷവും കടന്ന് മുന്നോട്ട്. 24,06,905 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ആഗോള മരണ സംഖ്യയിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. 1,65,058 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്.
അമേരിക്ക തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 7,63,836 പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചപ്പോൾ 40,555 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സ്പെയിനിൽ 1,98,674 പേർക്കും ഇറ്റലിയിൽ 1,78,972 പേർക്കും ഫ്രാൻസിൽ 1,52,894 പേർക്കും ജർമനിയിൽ 1,45,742 പേർക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്.
സ്പെയിനിൽ വൈറസ് ബാധിച്ച് 20,453 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ ഇറ്റലിയിൽ 23,660ഉം ഫ്രാൻസിൽ 19,718ഉം ജർമനിയിൽ 4,642 ഉം പേർ മരണത്തിനു കീഴടങ്ങി. ബ്രിട്ടനിൽ 1,20,067 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇവിടെ 16,060 പേരാണ് മരിച്ചത്.
Leave a Reply