ഇന്ന് ലോക വൃക്കദിനം (World Kidney Day). വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും.

വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?

രണ്ടരമുതല്‍ മൂന്ന് ലിറ്റര്‍ വെള്ളംവരെ എല്ലാ ദിവസവും കുടിക്കണം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ വെള്ളം കുടിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൂട്ടുകയും കുറയ്ക്കുകയും വേണം. കൊഴുപ്പും മധുരവുമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും അധിക ഉപയോഗവും വളരെയധികം കുറയ്ക്കണം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൃക്കരോഗത്തിന് സാധ്യത ആര്‍ക്കെല്ലാം

പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നവര്‍, ജന്മനാ മൂത്രനാളിയുമായി ബന്ധപ്പെട്ട് അസുഖമുള്ളവര്‍, വൃക്കയില്‍ കല്ലുവന്ന് ചികിത്സ തേടിയവര്‍, പരമ്പരാഗതമായി വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം.

മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര്, മൂത്രത്തിലെ പത, മൂത്രത്തിലെ രക്തസാന്നിധ്യം, മൂത്രത്തിന്റെ അളവ് കുറയല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

നേരിട്ടല്ലാതെ ബാധിക്കുന്ന ഘടകങ്ങള്‍

ഉറക്കക്കുറവ്: ഉറക്കം കുറയുന്നത് രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം വരുത്തും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

അമിത വണ്ണം:ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നത് ശരീരപോഷണത്തില്‍ വ്യതിയാനം സൃഷ്ടിക്കും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ലക്ഷണങ്ങള്‍മാത്രം നോക്കി സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് വൃക്കയുടേതുള്‍പ്പെടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ മരുന്നുകള്‍ മുടക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്