ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ ഈസ്റ്റർ, വിഷു ആഘോഷവും, ഈ വർഷം ജൂൺ 23,24,25 തീയതികളിൽ ബെഹറിനിൽ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബൽ കോൺഫെറെൻസിന്റെ കിക്ക്ഓഫും. ഏപ്രിൽ 23ന് വൈകുന്നേരം നാലര മണിക്ക് പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശനും, ജലസേചനമന്ത്രി ശ്രീ റോഷി അഗസ്റ്റിനും ചേർന്ന് നിർവഹിച്ചു. ശ്രീ റോജി എം ജോൺ എം എൽ എ, ബ്രിട്ടണിലെ ബ്രിസ്റ്റോളിലെ ബ്രാട് ലെ സ്റ്റോക്ക് മേയർ ശ്രീ ടോം ആദിത്യ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികളുൾപ്പെടെയുള്ള കലാ സാംസ്‌കാരിക, രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തിൽ വൈവിദ്ധ്യമാർന്ന വിവിധ കലാ പരിപാടികളോടെ നടത്തപ്പെട്ടു.

ശ്രീമതി ശ്രീജ ഷിൾഡ് കാംബിന്റെ പ്രാർത്ഥനഗാനത്തോടെ തുടങ്ങിയ യോഗത്തെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ സ്വാഗതം ചെയ്തു. യോഗാധ്യക്ഷനായിരുന്ന യൂറോപ്പ് റീജിയൻ ചെയർമാൻ ശ്രീ ജോളി തടത്തിൽ വേൾഡ് മലയാളി കൗൺസിലന്റ പ്രവർത്തനങ്ങളെ ഹ്രസ്വമായി പറയുകയും, ജൻമനാട്ടിൽ പ്രവാസികൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ മന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്‌തു.

കേരളത്തിൽ പ്രകൃതിഷോഭങ്ങളുണ്ടായപ്പോൾ, പ്രത്യകിച്ചു സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ കെടുതികളിൽ സഹായഹസ്തവുമായി വേൾഡ് മലയാളി കൌൺസിൽ വന്നതു മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യകം എടുത്തു പറയുകയും വേൾഡ് മലയാളി കൗൺസിൽ ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കാമെന്നും ശ്രീ റോഷി അഗസ്റ്റിൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗോളതലത്തിലുള്ള പ്രവാസി മലയാളികളെ ഒരു കുടക്കിഴിൽ അണിനിരത്തികൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ചെയ്യുന്ന സേവനങ്ങൾ മഹത്താണെന്നും, മഹാമാരിയുടെ സമയത്തും, മറ്റു പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും വേൾഡ് മലയാളി കൗൺസിൽ സഹായിക്കാറുണ്ടെന്നും, പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശൻ പ്രത്യേകിച്ചു എടുത്തു പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ആക്ടിങ് ചെയർപേഴ്സൺ ഡോ.വിജയലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ്‌ ഗോപാലൻ പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ജോൺ മത്തായി, പി സി മാത്യു, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, അസോസിയേറ്റ് സെക്രട്ടറി റോണ തോമസ്, ഗ്ലോബൽ ട്രഷർ തോമസ് അറബൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്‌ മേഴ്‌സി തടത്തിൽ, എബ്രഹാം സാമൂവൽ (ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ), സുധീർ നമ്പ്യാർ (അമേരിക്കൻ റീജിയൻ ), സാം ഡേവിഡ് മാത്യു (പ്രസിഡന്റ്‌ ഒമാൻ പ്രൊവിൻസ് ), ജോസ് കുബുളുവേലിൽ (പ്രസിഡന്റ്‌ ജർമൻ പ്രൊവിൻസ് ), ഡോ. ബിനേഷ് ജോസഫ് (പ്രസിഡന്റ്‌ ഫ്രറാങ്കഫെർട്ട് പ്രൊവിൻസ് ), ബിജു സെബാസ്റ്റ്യൻ (പ്രസിഡന്റ്‌ അയർലണ്ട് പ്രൊവിൻസ് ), തോമസ് കണ്ണങ്കരിൽ (ചീഫ് ഇലക്ഷൻ കമ്മിഷണർ )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂറോപ്പിലെ അനുഗ്രഹിത ഗായകരായ സിറിയക്കു ചെറുകാടു, സോബിച്ചൻ ചേന്നങ്ങര, ഷൈബു ജോസഫ് കട്ടിക്കാട്ടു, ശ്രീജ, തുടങ്ങിയവരും, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഗ്രൂപ്പ്‌ ചേർന്നൊരുക്കിയ സംഗീതവിരുന്ന് ആസ്വാധകരെ അനുബുധിയിലാഴ്ത്തി. വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ കൃതജ്ഞതയോടെ മൂന്നുമണിക്കൂർ നീണ്ടുനിന്ന അഘോഷങ്ങൾക്ക് വിരാമമിട്ടു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. ഗ്രിഗറി മേടയിൽ ഈ കലാ സാംസ്‌കാരിക സായാഹ്നം മോഡറേറ്റ് ചെയ്‌തു.