ലണ്ടൻ : കെന്റിനടുത്തുള്ള ഗ്രേവ് സെന്റ് എന്ന സ്ഥലത്തു താമസിച്ചിരുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ വൈസ് ചെയർമാനായ പോൾ വർഗീസിന്റെ ഭാര്യയുടെ അകാല വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ആഗാധമായ ദു:ഖo രേഖപ്പെടുത്തി.

ആറു മാസമായി ക്യാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു. പോൾ വർഗീസ് നാട്ടിൽ ചാലക്കുടി ചൗക്ക സ്വദേശിയും, വടക്കുംപാടെൻ കുടുബംഗാമാണ്. ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ. സംസ്‌കാരം സംബന്ധിച്ച തീരുമാനം നാട്ടിൽ നിന്നു ബന്ധുക്കൾ യുകെയിൽ വന്ന ശേഷം തീരുമാനിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷെറിൻ പോളിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്റ്‌ സൈബിൻ പാലാട്ടി, ചെയർമാൻ ഡോ.ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ്, വൈസ് പ്രസിഡന്റ്‌ അജി അക്കരകാരൻ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ട്രഷറർ ടാൻസി പാലാട്ടി, ഗ്ലോബൽ ചെയർമാൻ ഡോ. പി എ ഇബ്രാഹിം ഹാജി (ദുഭായ് ), ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള (അമേരിക്ക), ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടെയിൽ (ജർമ്മനി ),ഗ്ലോബൽ വൈസ്പ്രസിഡന്റ്‌ പി സി മാത്യു (അമേരിക്ക ),ഗ്ലോബൽ അഡ്മിനിസ്ട്രേട്ടർ ജോൺ മത്തായി (ദുഭായ് ), ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം ), യൂറോപ്പ്‌ ചെയർമാൻ ജോളി തടത്തിൽ (ജർമ്മനി ), യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ(ജർമനി ), ജർമൻ ചെയർമാൻ ജോസ് കുബ്ലുവേലിൽ(ജർമനി ), ഫ്ലോറിഡാ, ന്യൂയോർക്ക് റീജിയൻ ഭാരവാഹികൾ, കൂടാതെ മറ്റ് ഭാരവാഹികൾ, മെംബേഴ്സ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ഷെറിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.