ജിയോ ജോസഫ്

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 2022-24 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മെയ്‌ മാസം കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഡോ . ശ്രീനാഥ് നായർ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഗവൺമെന്റ് ഗ്ലോബൽ അഡ്വൈസറൂം, യുകെയിലെ ലിങ്കൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക് ചറുമാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കെന്റിൽ നിന്നുള്ള ഡോ. ഗ്രേഷ്യസ് സൈമൺ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് കരസ്തമാക്കി, ഇപ്പോൾ സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു.

പ്രസിഡന്റ്‌ വാൽസാളിൽ നിന്നുള്ള സൈബിൻ പാലാട്ടി തൽസ്ഥാനം തുടരുന്നു. വൈസ് ചെയർമാനായി കെന്റിൽ നിന്നുള്ള പോൾ വർഗീസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിൻഹാമിൽ നിന്നുള്ള പ്രോബിൻ പോൾ കോട്ടക്കൽ തെരഞ്ഞിടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററിൽ നിന്നുള്ള വേണു ചാലക്കുടി തുടരും. ട്രെഷററായി ചെസ്റ്റഫീൽഡിൽ നിന്നുള്ള ജിയോ ജോസഫ് വാഴപ്പള്ളി തെരഞ്ഞിടുക്കപ്പെട്ടു.യുകെ പ്രൊവിൻസ് വിമൻസ് ഫോറം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടിയെ തെരഞ്ഞിടുത്തു.

യുകെ പ്രൊവിൻസ് ആരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ തന്നെ നിരവധി സാമൂഹിക പ്രതിഭക്തദയുള്ള സെമിനാറുകൾ നടത്താൻ കഴിഞ്ഞു. ഇനിയും കൂടുതൽ പരിപാടികൾ നടത്താൻ പുതിയ ഭാരവാഹികൾക്കു സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരംങ്ങൾക്കു www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക.

സൈബിൻ പാലാട്ടി 07415653749.