ജോളി എം. പടയാട്ടില്‍

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ NRK ഫോറത്തിന്റെ ഉല്‍ഘാടനവും, പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ്‌ റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ 3-ാം സമ്മേളനവും, ജൂണ്‍ 30 -ാം തീയതി വൈകിട്ടു ഇന്ത്യന്‍ സമയം ഏഴരക്കു വെര്‍ച്ചല്‍ പ്ളാറ്റ്‌ ഫോമിലൂടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ സാന്നിദ്ധൃത്തില്‍ നടന്നു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യൂറോപ്പിലെ അനുഗ്രഹീത കലാകാരനായ സോബിച്ചന്‍ ചേന്നങ്കരയുടെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ്‌ തുടങ്ങിയത്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ജോളി എം. പടയാട്ടില്‍ന്റെ സ്വാഗതത്തിനുശേഷം NRK ഫോറം പ്രസിഡന്റ്‌ ശ്രീ. അബ്ദുള്‍ ഹാക്കീം പ്രവാസികള്‍ക്കായി രൂപീകരിച്ചിട്ടുള്ള NRK ഫോറത്തിന്റെ ഉദ്ദേശലക്ഷ്യ ങ്ങളെക്കൂറിച്ചു വിശദമായി പ്രതിപാദിച്ചു.

പ്രമുഖ വൃവസായിയും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റുമായ ശ്രീ . ജോണ്‍ മത്തായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ NRK ഫോറം ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന്‌ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചകളില്‍ നോര്‍ക്ക റൂട്ട്സ്‌ പ്രതിനിധികളായ ശ്രീമതി രമണി എസ്‌. ശ്രീമതി ഷീബ സി., ശ്രീമതി ഷീബ എസ്‌ എന്നിവര്‍ പങ്കെടുത്തു. പ്രവാസികള്‍ക്കായി നോര്‍ക്ക ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ, പ്രവര്‍ത്തനങ്ങളെ ഫ്രസ്വമായി പ്രതിപാദിക്കുകയും, അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും ചെയ്തു. പ്രവാസികള്‍ക്കുള്ള ഐഡന്റി കാര്‍ഡിന്റെ പ്രാധാന്യം എടുത്തുകാണിച്ച ശ്രീമതി രമണി, അത്യാഹിത സാഹചര്യങ്ങളില്‍ പ്രവാസികളുമായി ബന്ധപ്പെടാനുള്ള മുഖ്യകണ്ണിയാണ്‌ ഐഡന്റി കാര്‍ഡ്‌ എന്ന്‌ പ്രത്യേകം പറയുകയുണ്ടായി. പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ തുടങ്ങി സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെപ്പറ്റി ശ്രീമതി ഷീബയും വിശദമായി പ്രതിപ്പാദിച്ചു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ്‌ പ്രസിഡന്റും, മാധ്യമപ്രവര്‍ത്തകനും, കലാ സാംസ്കാരികരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള, പരിണത പ്രജഞനുമായ ജോസ്‌ കുബിളുവേലിലാണു ഈ കലാസാംസ്കാരികവേദി മോഡറേറ്റ്‌ ചെയ്തത്‌.

പ്രസിദ്ധ ഗായികയും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അജ് മന്‍ പ്രൊവിന്‍സ്‌ അംഗവുമായ ശ്രീമതി ജോമി വില്‍സന്‍, അമേരിക്കയിലെ നോര്‍ത്ത്‌ ടെക്സാസ്‌ പ്രൊവിന്‍സില്‍നിന്നുള്ള യുവഗായികയായ കുമാരി എമ്മ റോബിന്‍, യൂറോപ്പിലെ അനുഗ്രഹീത ഗായകനായ ജെയിംസ്‌ പാത്തിക്കല്‍, യു. കെ. നോര്‍ത്തു വെസ്റ്റ് പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ ലിതീഷ്‌ രാജ്‌ പി. തോമസ്‌, എന്നിവരുടെ ഗാനങ്ങളും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ്‌ ഫോം പ്രസിഡന്റും, വാഗ്മിയും, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ്‌ പ്രൊഫസറും, എഴുത്തുകാരിയുമായ പ്രൊഫസര്‍ ഡോ. ലളിത മാത്യുവിന്റെ ചെറുകഥയും ഈ കലാസാംസ്കാരിക സമ്മേളനത്തെ ധന്യമാക്കി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ശ്രീ. ഗോപാലപിള്ള, ശശി നായര്‍ (NRK), മേഴ്‌സി തടത്തില്‍ (WMC Vice chairperson), ജോണ്‍സന്‍ തലശല്ലൂര്‍ (Chairman Americal Region), ഷൈന്‍ ചന്ദ്രസേനന്‍ (President Mid. East), പ്രൊഫസര്‍ ഡോ.ലളിത മാത്യു (President Global Womens Forum), ചെറിയാന്‍ ടീ കീക്കാടു (President Business Forum), ഡോ. അജി അബ്ദുള്ള (Secretary India Region), ഡോ. വിജയലക്ഷ്മി (Chairperson India Region), ഡോ. ജിമ്മി ലോനപ്പന്‍ (President Global Medical Forum), കണ്ണുബെക്കര്‍ (Global Vice President), ജെയിംസ്‌ ജോണ്‍ (Global Vice President), ടി.എന്‍.കൃഷ്ണകുമാര്‍ (President engineering Forum, President Pravasi legal sell), ഗ്രിഗറി മേടയില്‍ (Global Vice Chairman), ഷാജി (President Dubai Texas), പോള്‍സന്‍ (Chairman Dubai province), രാജേഷ്‌ പിള്ളെ (Associate Secretary Dubai Province) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. അടുത്ത സമ്മേളനം ജൂലൈ 28 നാണ്‌ നടക്കുന്നത്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടില്‍ (President) 04915753181523 , ജോളി തടത്തില്‍ (Chairman) 0491714426264, ബാബു തോട്ടപ്പിള്ളി (Secretary) 0447577834404