ബെഡ്‌ഫോർഡ്‌ഷെയർ: കൊറോണ വൈറസിനെതിരെ ലോകം മുഴുവൻ യുദ്ധം തന്നെ പ്രഖ്യപിച്ചിരിക്കുകയാണ്. ഈ ആരോഗ്യ പ്രതിസന്ധിയിൽ ആരോഗ്യപരിപാലനത്തിന്റെ പട്ടാളക്കാരായ നേഴ്‌സുമാരും ഡോക്ടർമാരും മരണത്തിന് വിധേയരാവുന്ന കാഴ്ച ഹൃദയഭേദകമാണ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യരംഗത്തെ എല്ലാവരെയും വാനോളം പുകഴ്ത്തുന്ന ഈ കൊറോണ സമയത്തു എല്ലാവരും തന്നാൽ ആവുന്നത് നൽകാൻ ശ്രമിക്കുകയാണ്.

ഇന്ന് യുകെയിലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് 99 കാരനായ ടോം മൂർ എന്ന മുൻ പട്ടാളക്കാരനാണ്. പട്ടാളക്കാരൻ ആള് ചെറിയ ആളൊന്നുമല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയിൽ നിയമിതനായ മൂർ അരകനിലും,  ബർമ്മയിലും ( Arakan Division was an administrative division of the British Empire, covering modern-day Rakhine State, Myanmar, which was the historical region of Arakan. It bordered the Bengal Presidency of British India to the north.) യുദ്ധം നയിച്ച സിവിൽ എൻജിനീയർ ആയ ബ്രിട്ടീഷ് ഹീറോ.

തന്റെ നൂറാം ജന്മദിനം ആയ ഏപ്രിൽ 30 ന് മുൻപായി NHS ന് വേണ്ടി 1000 പൗണ്ട് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. താൻ രോഗി (Hip replacement & skin cancer ) ആയിരുന്നപ്പോൾ നന്നായി നോക്കിയ NHS ന് വേണ്ടി. കിട്ടുന്ന പണം മൂന്ന് ചാരിറ്റി ഓർഗനൈസേഷന് നൽകുവാനും തീരുമാനിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപത്തിയഞ്ച് മീറ്റർ മാത്രം നീളമുള്ള ബെഡ്‌ഫോർഷെയറിലെ തന്റെ വീടിന് പിറകിലുള്ള ഗാർഡനിൽ 100 പ്രാവശ്യം നടക്കുക, 100 വയസ്സ് പൂർത്തിയാകുന്ന ഏപ്രിൽ 30 ന് മുൻപായി. ഒരാഴ്ച്ച മുൻപ് ആരംഭിച്ച നടത്തം ബിബിസി ഉൾപ്പടെയുള്ള യുകെയിലെ മുൻ നിര മാധ്യമങ്ങളുടെ തലക്കെട്ടുകളായി പുറത്തുവന്നപ്പോൾ ആയിരം പൗണ്ട് (Around Rs.1 Lakh) ലക്ഷ്യം വച്ച ചാരിറ്റി പ്രവർത്തനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നേടിയെടുത്തത് 70,000 വും ഇപ്പോൾ അത് എത്തിനിൽക്കുന്നത് മൂന്ന് മില്യൺ പൗണ്ടിലും ആണ്.(Around Rs. 30 crore)

അതായത് രണ്ട് മില്യണിൽ നിന്നും മൂന്ന് മില്യണിലേക്ക് എത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് വേണ്ടിവന്നത്. വെസ്റ്റ് യോർക്ഷയറിൽ ഉള്ള കീത്തിലിയിൽ ജനിച്ചു വളർന്ന മൂർ ഒരു ഗ്രാമർ സ്‌കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി പിന്നീട് സിവിൽ എൻജിനീയർ ആവുകയും ചെയ്‌തു. തന്റെ ശ്രമത്തെ പിന്തുണച്ച ബ്രിട്ടീഷ് ജനതയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് ഇതുമായി മൂർ ബിബിസി യോടെ പ്രതികരിച്ചത്. കൊറോണയെ നേരിടുന്ന നേഴ്‌സുമാർക്കും ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകർക്കുമായി മുഴുവൻ തുകയും നൽകുന്നു എന്നും ടോം മൂർ വ്യക്തമാക്കി.

[ot-video][/ot-video]