ബെന്നി തോമസ്
റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ചുമാസം 26 തിയതി 4 മണിക്ക് ആഘോഷമായ മലയാളം പാട്ടുകുര്‍ബാന സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബെയില്‍ നടത്തുന്നു. Conway Rd, Colwyn Bay LL29 7LG.

ഏപ്രില്‍ ഒന്നാം തിയതി ശനിയാഴ്ച 4. 15ന് പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE. CH 53 D L.

ഏപ്രില്‍ 9-ാം തിയതി 4 മണിക്ക് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ പരിശുദ്ധ കുര്‍ബാന സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍.

ഏപ്രില്‍ 13-ാം തിയതി വ്യാഴാഴ്ച്ച 4 മണിക്ക് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ സ്നേഹത്തിന്റയും വിനയത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റവ. ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY, HAWARDEN, FLINTSHIRE. CH 53 D L.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രില്‍ 14-ാം തിയതി ദുഃഖ വെള്ളിയാഴ്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി, പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കുപുറം SDV മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്കുന്നതാണ്. കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. വിലാസം FRACISCAN FRIARY MONASTERY ROAD ,PANTASAPH. CH 88 PE.

ഏപ്രില്‍ 23-ാം തിയതി 4 മണിക്ക് ഈസ്റ്റര്‍ പുതുഞായര്‍ മലയാളം പാട്ടുകുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഈസ്റ്റര്‍ സന്ദേശവും ബഹുമാനപ്പെട്ട രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.

റെക്സം രൂപതാ കേരളാ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മകളില്‍ ഭക്തി സാന്ദ്രം പങ്കുകൊണ്ടു ഈശോയുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷ കരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും റെക്സം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറം SDV സ്നേഹത്തോടെ പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്സം രൂപതാ കോഡിനേറ്റര്‍. 07763756881.