ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതാ കേരളാ, ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രഡി ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 4.30 ന് ജപമാല പ്രാര്‍ഥന, തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യബലി. ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ മലയാളി വൈദികരും മുഖ്യ കാര്‍മ്മികരായി പങ്കുചേരുന്നു. പരിശുദ്ധ കുര്‍ബാന മദ്ധ്യേ റെക്‌സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്കുന്നു.

വിശുദ്ധബലിയെ തുടര്‍ന്ന് ആഘോഷമായ ലദീഞ്ഞ്, വിശുദ്ധ തോമാശ്ലീഹായുട തിരുരൂപം വഹിച് മുത്തുക്കുട ഏന്തിയ ഭക്തി സാന്ദ്രമായ പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥനകള്‍, പാച്ചോര്‍ നേര്‍ച്ച വിതരണം, തുടര്‍ന്ന് ചായ സല്‍ക്കാരവും നടത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാരതത്തില്‍ എത്തി ക്രിസ്തു ദേവന്റെ സുവിശേഷം പ്രഘോഷിച് ഭാരതീയരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരത ക്രൈസ്തവരായ നമ്മുട വിശ്വാസം ഊട്ടിയുറപ്പിക്കുവാനും ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹദായമാക്കുന്നതിലേക്ക് റെക്‌സം രൂപതയിലും സമീപ പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ പ്രാര്‍ഥനാ പൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

രൂപതയിലെ കുട്ടികള്‍ക്ക് കുര്‍ബാന മദ്ധ്യേ കാഴ്ച സമര്‍പ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് അതിനായി കുട്ടികള്‍ കാഴ്ച സമര്‍പ്പണ സാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നു. സ്‌നേഹപൂര്‍വം ഫാദര്‍ റോയ് കൊട്ടക്കുപുറം sdv 07763756881, 0135271381. റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍.

77 THE HIGHWAY, HAWARDEN, FLINTSHIRE. CH 53 D L.