കോവിഡ് പരീക്ഷണകാലം കഴിഞ്ഞ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. മൂന്ന് മാസം നീണ്ട അടച്ചിടലിന് ശേഷം നഗരം സാധാരണ വേഗം വീണ്ടെടുക്കുകയാണ്.76 ദിവസങ്ങള്‍ നീണ്ട അടച്ചിടല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വുഹാന്‍ നഗരത്തിലുള്ളവര്‍ സ്വയം മറക്കുകയായിരുന്നു. എല്ലാ മുഖങ്ങളിലും കാണാം പ്രതീക്ഷയുടെ ശുഭാപ്തിവിശ്വാസത്തിന്റെ വിടര്‍ന്ന ചിരി. നാളുകള്‍ക്ക് ശേഷം തമ്മില്‍ക്കണ്ട അയല്‍ക്കാര്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്ന്പോയ ഒരുനാട് അതിജീവനത്തിന്റെ കുതിപ്പ് തുടങ്ങുകയാണ്.
ശരവേഗത്തില്‍ വിപണികള്‍ സജീവമാകുന്നു. അടഞ്ഞു കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആദ്യമാദ്യം നഗരത്തില്‍ എത്തുന്നവര്‍ അവരവര്‍ക്ക് മനസിനിഷ്ടപ്പെട്ടവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നൂഡില്‍സിന് പേരുകേട്ട നഗരമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ എല്ലാം നിലച്ചപ്പോള്‍ hot നൂഡില്‍സെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചവര്‍ ആദ്യം അത് വാങ്ങിക്കൂട്ടി. സുഹൃത്തിനൊപ്പൊം സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്ന തിരക്കിലാണ് വാങ്.
മാളുകളും മറ്റ് ഷോപ്പിങ് സെന്ററുകളും സജീവമായിത്തുടങ്ങി. പൂര്‍ണമായും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ വുഹാനിലെ റെയില്‍ ഗതാഗതവും സാധാരണനിലയിലായി. മറ്റ് യാത്രാ സംവിധാനങ്ങളും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയതോതില്‍ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിലക്കുറവും നികുതിയിളവും നല്‍കി വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് വുഹാനില്‍ ആദ്യമായി പുറത്തിറങ്ങിയവരുടെയെല്ലാം മുഖത്ത് കണ്ടത്.
Leave a Reply