ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാഷ്ട്രീയ മഞ്ചെന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ദില്ലിയില്‍ നടന്ന രാഷ്ട്രിയ മഞ്ചിന്റെ പ്രഥമയോഗത്തില്‍ ബിജെപി എം.പിയും മോദി വിമര്‍ശകനുമായ ശത്രുഘനന്‍ സിന്‍ഹ , കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത തുടങ്ങിയവരും യശ്വന്ത് സിന്ഹയ്ക്ക് ഒപ്പം അണിനിരന്നു.
ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തി ശേഷമായിരുന്നു യശ്വന്ത് സിന്‍ഹ തന്റെ പുതിയ സംഘടനയ്ക്ക് തുടക്കമിട്ടത്. നരേന്ദ്രമോദിയെ ബിജെപിക്കുള്ളില്‍ നിന്ന് കൊണ്ട് ശക്തമായ വിമര്‍ശിക്കുന്ന നേതാവാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സംഘപരിവാര്‍ നേതാവുമായ യശ്വന്ത് സിന്‍ഹ. മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ രാഷ്ട്രിയ മഞ്ച് എന്ന് പേരില്‍ പുതിയ സംഘടന ദില്ലിയില്‍ യശ്വന്ത് സിന്‍ഹ തുടക്കമിട്ടു.
സമാനമനസ്ക്കരായ വിവിധ രാഷ്ട്രിയ നേതാക്കളെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പുതിയ പോര്‍മുഖം സൃഷ്ടിക്കുകയാണ് രാഷ്ട്രീയ മഞ്ചിന്റെ ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണ്. ഭരിക്കുന്ന പാര്‍ട്ടി ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ സംഘടന രൂപീകരിച്ച് കൊണ്ട് പറഞ്ഞു. രാജ്ഗഢിലെ ഗാന്ധി സമാധിയില്‍ ആദരം അര്‍പ്പിച്ച ശേഷമാണ് സംഘടനാ പ്രഖ്യാപനം നടത്തിയത്.
രാഷ്ട്രീയ മഞ്ച് ഒരു പാര്‍ട്ടികള്‍ക്കും എതിരല്ലെന്നും രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നേറ്റമാണെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ബിജെപി എം.പിയും മോദിയുടെ മറ്റൊരു വിമര്‍ശകനുമായ ചലച്ചിത്ര താരം ശത്രുഖനനന്‍ സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത് തുടങ്ങി നിരവധി പേര്‍ രാഷ്ട്രീയ മഞ്ചിന്റെ ഭാഗമായി.
പാസ്പോര്‍ട്ട് , വിദേശനിക്ഷേപം തുടങ്ങി മോദി സര്‍ക്കാരിന്റെ ഭരണ പരിഷാകാരങ്ങള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ലിയമെന്റ് , ജുഡീഷ്യറി , തെരഞ്ഞെടുപ്പ് കമ്മീഷന്‍ , തുടങ്ങിയ ജനാധിപത്യസ്ഥാപനങ്ങളെയും സിബിഐ , എന്‍ഐഎ തുടങ്ങിയ സ്വതന്ത്ര അന്വേഷണ ഏജന്‍സികളെയും കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാക്കി.
എല്‍.കെ.അദ്വാനി പക്ഷക്കാരനായ യശ്വന്ത് സിന്‍ഹയുടെ പുതിയ നീക്കത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല.
Leave a Reply