യുപിയില്‍ നിന്ന് ആയിരക്കണക്കിന് ആളെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പട്ടിയെപ്പോലെ തല്ലുമെന്നു ഖടാലിലെ ബിജെപി സ്ഥാനാര്‍ഥി മുന്‍ ഐപിഎസ് ഓഫിസര്‍ ഭാരതി ഘോഷിന്റെ ഭീഷണി. അനന്തപുരില്‍ പ്രചാരണയോഗത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായ പരാതി ഉയര്‍ന്നപ്പോഴാണ് യുപിയില്‍ നിന്ന് ആളെയിറക്കി അവരെ കൈകാര്യം ചെയ്യുമെന്ന് അവര്‍ പറഞ്ഞത്. .

മിഡ്നാപുര്‍ ജില്ലയിലെ പൊലീസ് മേധാവിയായിരുന്ന ഭാരതി ഘോഷ് നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നല്ല അടുപ്പത്തിലായിരുന്നു. 2017 ഡിസംബറില്‍ അവരെ സ്ഥലംമാറ്റിയതോടെ മമതയുമായി തെറ്റി ജോലി രാജിവച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണു ബിജെപിയില്‍ ചേര്‍ന്നത്. 12നു നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു വലിച്ചിറക്കി തെരുവിലിട്ടു തല്ലിച്ചതയ്ക്കുമെന്ന് ഭാരതി ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ