ലണ്ടന്‍: യു.കെയിലെ ‘ക്ലൈമറ്റ് ചെയ്ജ്’ പ്രതിഷേധം ശക്തിപ്രാപിക്കുന്നു. ആയിരങ്ങളാണ് ദിനംപ്രതി പ്രതിഷേധകര്‍ക്കൊപ്പം അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാരെത്തിയതോടെ സമരരംഗം ചൂടേറുകയാണ്. പാര്‍ലമെന്റിന് ഗേറ്റില്‍ ബൈക്ക് ലോക്കര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടായിരുന്നു യുവാക്കളുടെ പ്രതിഷേധം. ഞങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണെന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു യുവാക്കളെത്തിയത്. 16നും 20 നും ഇടയിലുള്ള പത്തോളം ‘ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളാണ്’ പാര്‍ലമെന്റ് ഗേറ്റിന് മുന്നിലെത്തിയത്. സര്‍ക്കാരുകള്‍ ഞങ്ങളുടെ ആവശ്യം കേള്‍ക്കുന്നത് വരെ സമരം തുടരുമെന്ന് നേരത്തെ പ്രതിഷേധകര്‍ നിലപാടറിയിച്ചിരുന്നു.
വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ അതിശക്തമായ സമരത്തിന് പാര്‍ലമെന്റ് സാക്ഷിയാകേണ്ടി വരുമെന്ന് പ്രതിഷേധകരായ യുവാക്കള്‍ എം.പിക്ക് അയച്ച തുറന്ന കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷന്‍ തോത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക, ഭൂമിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചു നിലവിലെ ഗുരുതര അവസ്ഥയെക്കുറിച്ചും ജനങ്ങളുമായി സംവദിക്കുക, രാഷ്ട്രീയത്തിന് അതീതമായ പരിസ്ഥിതി നീതിക്ക് വേണ്ടി നിലകൊള്ളുക തുടങ്ങിയവയാണ് യുവാക്കള്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗതയിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗ്ഗങ്ങള്‍ക്കും സസ്യവര്‍ഗ്ഗങ്ങള്‍ക്കും ഇതുമായി യോജിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഈ പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകളാണ്. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തണമെന്ന് വര്‍ഷങ്ങളായി ലോകരാജ്യങ്ങളോട് പരിസ്ഥിതി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ആരും തയ്യാറാവുന്നില്ല. യു.കെയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷിയായത്. കഴിഞ്ഞ മാസം മുതല്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചതിന് രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമര പ്രവര്‍ത്തകര്‍. കൂടുതല്‍ വിദ്യാര്‍ത്ഥികളും കുട്ടികളും സമരരം?ഗത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Leave a Reply