തിരുവല്ല: യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങളുടെ പങ്ക് നിസ്തുല്യമാണെന്നും മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ലീഡേഴ്സ് സെമിനാർ തിരുവല്ല കുറ്റപ്പുഴയിൽ സഭ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഭാ പരാമാധ്യക്ഷൻ കൂടിയായ മെത്രാപ്പോലീത്ത.ജോഷ്വ മാർ ബർണബാസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ ഡോ. ഡാനിയേൽ ജോൺസൺ, സഭ മിഷൻ ഡയറക്ടർ ഡോ. സിനി പുന്നൂസ്, യൂത്ത് ഡയറക്ടർ ഹാരിസൺ ബാബു എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത അഞ്ഞൂറോളം യുവജന പ്രതിനിധികളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന യുവജന നേതൃ സെമിനാറിൽ പങ്കെടുക്കുന്നത്.

Leave a Reply