ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയാണെന്ന് തിരിച്ചറിഞ്ഞതിന് പുറമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 30 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന് യുവതിയെ കൊല ചെയ്ത ശേഷം കുളിക്കടവില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വായില്‍ തുണിതിരുകിയാണ് കൊലയെന്നാണ് സംശയം. കൊല്ലപ്പെട്ട് സമയത്ത് യുവതി ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പുമാണ്.
കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ്. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. 30 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാന യുവതിയാണു മരിച്ചതെന്നും കൊലപാതക സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണു നിഗമനം. രാവിലെ ഒൻപതോടെ കരയ്ക്കെത്തിച്ച മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോർട്ടത്തിനു കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് അയച്ചു. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ കടവിനോട് ചേർന്നുള്ള ഭാഗത്താണു കണ്ടെത്തിയത്. വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്. രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങി. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. പുതപ്പിനുള്ളിൽനിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നിന്നിരുന്നു. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഒൻപതു മണിയോടെയാണു മൃതദേഹം പുറത്തെടുത്തത്. 10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും റൂറൽ എസ്പി വരാൻ വൈകിയത് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു താമസമുണ്ടാക്കി. അഴുകിത്തുടങ്ങിയ മൃതദേഹം വെള്ളത്തിൽനിന്നു പുറത്തെടുത്തു കഴിഞ്ഞാൽ ഇരട്ടിവേഗത്തിൽ നശിക്കുമെന്നിരിക്കെ പോസ്റ്റ്‌മോർട്ടത്തിൽ കിട്ടാനിടയുള്ള തെളിവുകളെ ബാധിച്ചേക്കാം.
Leave a Reply