ഒട്ടാവ: വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട സഹോദരനെ കനേഡിയന്‍ യുവതി കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ. പുതുവത്സര ദിനത്തിലെ യുവതിയുടെ പോസ്റ്റാണ് സഹോദരനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഷൈലോ വില്‍സണ്‍ എന്ന 25കാരിക്കാണ് തന്റെ സഹോദരനായ മാത്യു ഹാന്‍ഡ്‌ഫോര്‍ഡിനെ ഫേസ്ബുക്കിന്റെ സഹായത്തോടെ ലഭിച്ചത്.
1987 ഫെബ്രുവരിയില്‍ കാല്‍ഗറി ഗ്രെയ്‌സ് ഹോസ്പിറ്റലില്‍ ജനിച്ച മാത്യുവിനെ മാതാവ് മറ്റൊരു കുടുംബത്തിന് ദത്ത് നല്‍കുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും ആദ്യം സംശയമുണ്ടായെങ്കിലും ഇപ്പോള്‍ ഉറപ്പായെന്നും ഷൈലോ വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മാത്യു തന്റെ സഹോദരങ്ങളെ കണ്ടെത്താനായി ദത്തെടുത്ത മാതാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്ന് മാതാവിന്റെ പേരിന്റെ അവസാന പേരുള്ള വാണ്ട ലെവാഷ്വര്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വ്യാഴാഴ്ച വാണ്ട, ഷൈലോയുടെ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്ന് മാത്യുവിനെ അറിയിക്കുകയായിരുന്നു. വെറും നാലുമാസം പ്രായമുള്ളപ്പോഴാണ് മാത്യുവിനെ ദത്ത് നല്‍കുന്നത്.