ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബറോടെ അവസാനിച്ച മൂന്ന് മാസ കാലയളവിലാണ് ഈ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് തൊഴിലില്ലായ്മ 4.3 ശതമാനമായിരുന്നു. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) ആണ് ഈ വിവരം അറിയിച്ചത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിലില്ലായ്മ വർധനയുടെ ഏറ്റവും വലിയ പ്രശ്നം ബാധിച്ചത് യുവാക്കളെയാണ്. 18 മുതൽ 24 വയസു വരെയുള്ള തൊഴിലില്ലായ്മയുള്ളവരുടെ എണ്ണം മൂന്ന് മാസത്തിനിടെ 85,000 പേർ കൂടി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. പുതിയ ജോലി അവസരങ്ങൾ കുറയുന്നതും നിയമനങ്ങൾ മന്ദഗതിയിലാകുന്നതുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

തൊഴിൽ വിപണി ഇപ്പോൾ മന്ദഗതിയിലാണെന്ന് ഒ എൻ എസ് വ്യക്തമാക്കി. പ്രത്യേകിച്ച് യുവാക്കൾക്ക് ജോലി കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്ന സാഹചര്യമാണുള്ളത്. ഈ പ്രവണത തുടരുകയാണെങ്കിൽ അടുത്ത മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.