ലണ്ടന്‍: റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് ഡിസംബര്‍ 26 മുതല്‍ 29 വരെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുകെ യില്‍ നടക്കും. റവ.ഫാ.സോജി ഓലിക്കല്‍,റവ.ഫാ.ഷൈജു നടുവത്താനിയില്‍ എന്നിവരും ബ്രദര്‍ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി ടീമും നാലുദിവസത്തെ ക്രിസ്മസ് അവധിക്കാല കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.മള്‍ട്ടികള്‍ച്ചറല്‍ സംസ്‌കാരം നിലകൊള്ളുന്ന യുകെയില്‍ ബര്‍മിങ്ഹാമില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്റെ ദൈവിക അനുഗ്രഹ പാതയില്‍ ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട കുട്ടികള്‍ക്കായുള്ള നിരവധിയായ ശുശ്രൂഷകള്‍ അതിന്റെ ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുന്നതില്‍ ദൈവമഹത്വത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് എല്ലാ യുവജനങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ചേര്‍ന്ന് നടത്തപ്പെടുന്നത്. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.

കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ മാതാപിതാക്കളോടൊപ്പം സെഹിയോന്‍ ശുശ്രൂഷകളില്‍ പങ്കെടുത്തതും അത് യേശുവില്‍ അര്‍പ്പിച്ച ജീവിതം നയിക്കാന്‍ അനുഗ്രഹമായി മാറിയതും നിരവധി യുവതീ യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ശുശ്രൂഷകളുടെ ഭാഗമായി സെമിനാരി പഠനത്തിന് ചേര്‍ന്നവര്‍ വിശ്വാസ ജീവിതത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് പഠനത്തില്‍ ഉന്നത വിജയം നേടി മികച്ച ജീവിത മേഖലകള്‍ കണ്ടെത്തിയവര്‍, ഏറ്റവും മാതൃകാപരമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവര്‍, എല്ലാറ്റിലുമുപരിയായി പഠനത്തോടൊപ്പം അല്ലെങ്കില്‍ ജോലിയോടൊപ്പം സുവിശേഷ വത്ക്കരണത്തിന് പ്രാധാന്യം നല്‍കി ക്രൈസ്തവ സഭയോടുചേര്‍ന്നും മറ്റ് വിവിധ മിനിസ്ട്രികളിലൂടെയും പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നിരവധിപേര്‍ ഇന്ന് കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹവും ആശ്വാസവുമായി മാറിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളുടെയും യുവതീയുവാക്കളുടെയും നേതൃത്വത്തില്‍ നിരവധി സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രയര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. യുവത്വത്തിന്റെ വിശ്വാസ തീഷ്ണതയെ നേരിട്ടറിഞ്ഞ അനുഭവത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ യൂത്ത് കോണ്‍ഫറന്‍സിനെപ്പറ്റി നല്‍കുന്ന സന്ദേശത്തിന്റെ വീഡിയോ യുകെയിലെ നിരവധി യുവജന സാക്ഷ്യങ്ങളോടൊപ്പം കാണാം

https://www.youtube.com/channel/UCQ1UrCYmN-rKc96Jkci2xFg

അഭിഷേകാഗ്‌നി മിനിസ്ട്രിയോട് ചേര്‍ന്നുകൊണ്ട് യുവജനങ്ങള്‍ ഡാനിയേല്‍ ഫാസ്റ്റിംങ് എന്ന ഇരുപത്തിയൊന്ന് ദിവസത്തെ ഉപവസിച്ചുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം സെപ്റ്റംബര്‍ 22 മുതല്‍ എല്ലാദിവസവും ഹോളി സ്പിരിറ്റിന്റെ നൊവേന ചൊല്ലിയും വൈകിട്ട് സ്‌കൈപ്പ് വഴി ഒരുമിച്ചും ഈ ശുശ്രൂഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ജിയം, ബള്‍ഗേറിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവ സുവിശേഷവത്ക്കരണത്തിന് നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യൂത്ത് കോണ്‍ഫറന്‍സിലേക്ക് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യേശുനാമത്തില്‍ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. www.sehion.org എന്ന വെബ്സൈറ്റില്‍ നേരിട്ട് ഇനിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോസ് കുര്യാക്കോസ് 07414 747573
ജാക്‌സണ്‍ 07889 756688.

അഡ്രസ്സ് ;

ALL SAINTS PASTORAL CENTRE
SHENLEY LANE
LONDON COLNEY, ST ALBANS
HEARTFORDSHIRE
AL2 1AF.