ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മീനാക്ഷിഭവനം തങ്കച്ചന്റെ മകൻ രൂപേഷ് ആണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി നാല് സുഹൃത്തുക്കൾക്കൊപ്പം രൂപേഷ് മദ്യപിച്ചിരുന്നു. ബൈക്കോടിച്ച് വീട്ടിൽ പോകാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ ഒരു കാറിന്റെ പിൻസീറ്റിൽ കിടത്തി. കാറിന്റെ ഗ്ലാസ്സുകളെല്ലാം താഴ്ത്തിയാണ് കിടത്തിയത്. രാവിലെയാണ് മരിച്ചനലയില്‍ കണ്ടത്. അബോധാവസ്ഥയിൽ ഭക്ഷണാവശിഷ്ടങ്ങൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രിയിൽ രൂപേഷിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി രൂപേഷ് ബൈക്കിൽ കയറിയെങ്കിലും വീണുപോയതായി ഇവർ അറിയിച്ചു. തുടര്‍ന്നാണ് കാറിൽ ഉറങ്ങാന്‍ സൗകര്യമൊരുക്കിയതെനനാണ് മൊഴി. രൂപേഷ് സ്വകാര്യ ആയുർവേദാശുപത്രിയിലെ ജീവനക്കാരനാണ്