ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് മരണത്തോട് മല്ലടിക്കുന്ന ഷാനുവിനെ കണ്ടത്.

ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. ഉടൻ തന്നെ വാരിയെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും ഷാനു മരണത്തിന് കീഴടങ്ങിയിരുന്നു. അൽപംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോഡരികിൽ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ മുഖംതിരിച്ചു പോയി. ഒരാൾ എങ്കിലും എത്തിയിരുന്നുവെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ചിറയിൻകീഴിലെ ഹോട്ടൽ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.