കനകക്കുന്ന് എസ്‌ഐ യുടെ വീടിന് മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സുരേഷ് കുമാറിന്റെ കുടുംബ വീടിന് മുന്നിലാണ് സൂരജിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മുതുകുളം മുരിങ്ങച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ സുരേഷ് കുമാറിന്റെ വീട്ടിലെത്തിയ സൂരജ് ബഹളമുണ്ടാക്കിയതായി പറയുന്നു. ബഹളമുണ്ടാക്കി സൂരജിനെ വീട്ടുകാർ അനുനയിപ്പിച്ച് മടക്കി അയക്കുകയും ചെയ്തു. ഈ സമയത്ത് എസ്‌ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.
സൂരജിന്റെ ബൈക്ക് വീടിന് സമീപത്ത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എസ്‌ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയാണ് സൂരജ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











Leave a Reply