ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആകെ മാറി. യൂട്യൂബ് മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്‌പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ലോഗോ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്‌ഡേഷനിലും ഈ മാറ്റം തിരിച്ചറിയാന്‍ കഴിയും. ലോകത്തിലെ വിവിധ മള്‍ട്ടി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ യൂട്യൂബ് ആസ്വാദനം കൂടുതല്‍ മികവുറ്റതാക്കുമെന്നും അവര്‍ പറയുന്നു.

അക്ഷരങ്ങള്‍ക്ക് മുമ്പ് യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്പിലാണെങ്കില്‍ നാവിഗേഷന്‍ ടാബ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. കൂട്ടത്തില്‍ പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. ഇനി ആപ്ലിക്കേഷനില്‍ വീഡിയോകള്‍ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വര്‍ധിപ്പിക്കാനും കഴിയും. ഡെസ്‌ക്ടോപ് പതിപ്പുകളില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ ഫോര്‍മാറ്റിനനുസരിച്ച് വീഡിയോ വെര്‍ട്ടിക്കല്‍, ലാന്‍സ്‌കേപ്, സ്‌ക്വയര്‍ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റാവുന്ന സംവിധാനവും വീഡിയോ ഫുള്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് നിര്‍ദ്ദേശങ്ങളായി വരുന്ന വീഡിയോകളുടെ പട്ടിക സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന പുതിയ സംവിധാനവും യൂട്യൂബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെസ്‌ക് ടോപ് പതിപ്പിലും പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന ഡാര്‍ക്ക് തീം പുതിയ ഫീച്ചറുകള്‍ വന്നിട്ടുണ്ട്.