ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു ഔട്ടാകലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്. വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു പുറത്താകലിന്റെ കാഴ്ച്ചയാണിത്.

2007 ല്‍ എംസിസിയില്‍ സറേയും, ലീഡ്‌സ് ബ്രാഡ്‌ഫോഡും തമ്മില്‍ നടന്ന യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് മത്സരത്തിലാണ് അപൂര്‍വ്വമായ ഈ പുറത്താകല്‍ നടന്നത്. ലീഡ്‌സിന്റെ ബാറ്റ്‌സ്മാനായിരുന്ന ടോം മെറിലട്ടാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യകരമായി രീതിയില്‍ പുറത്താക്കപ്പെട്ടത്.

പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് ഉറപ്പാണെന്നിരിക്കെ എല്ലാവരേയും അമ്പരപ്പിച്ച് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പ്രതിഷേധം ഒന്നുമില്ലാതെ ബാറ്റ്‌സ്മാനും ക്രീസ് വിടുകയും ചെയ്തു. ഇതോടെ ഈ ഔട്ടിന് പിന്നിലെ രഹസ്യം അന്വേഷിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. യുവരാജിനും ഈ സംശയം ഉയര്‍ന്നെന്ന് ഈ വീഡിയോ വ്യക്തമാകുന്നു. ആ കാഴ്ച്ചകാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

A post shared by Yuvraj Singh (@yuvisofficial) on