ലണ്ടൻ : ജന്മനാട്ടിൽ നിന്നും അകന്നു കഴിയുന്ന മലയാളികൾക്ക് ഓണവും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങൾ എപ്പോഴും ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ സമ്മാനിക്കുന്ന അവസരങ്ങൾ ആണല്ലോ.. അപ്പോഴൊക്കെ എല്ലാവരും ഓർക്കുന്ന കാര്യമാണ് നാട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടു വന്നാലോ എന്ന്. അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. വാഴയില, സെറ്റ് സാരികൾ, കേരള മുണ്ടുകൾ എന്നുതുടങ്ങി അങ്ങനെ പലതും. അത്തരത്തിലുള്ള സേവനങ്ങൾ ഇന്ന് സീറ്റ ലണ്ടൻ ലിമിറ്റഡ് വഴിയായി മിതമായ നിരക്കിൽ ലഭ്യമാണ്
കഴിഞ്ഞ 15 വർഷമായി കൊറിയർ & കാർഗോ മേഖലയിൽ ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സീറ്റ. ഏകദേശം 12 വർഷത്തോളം കൊറിയർ & കാർഗോ ഫീൽഡിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് കൊല്ലം സ്വദേശിയായ സോണി റോബിൻസൺ 2006-ൽ സീറ്റ എന്ന സ്ഥാപനം യുകെയിൽ ആരംഭിക്കുന്നത്. ഈ ഒരു ബിസിനസ് രംഗത്ത് അതിനുശേഷമുള്ള Zeta യുടെ വളർച്ച എല്ലായിപ്പോഴും പടിപടിയായി മുന്നോട്ടുതന്നെ ആയിരുന്നു. മിതമായ നിരക്കുകളും, ഇടപാടുകാർക്ക് പൂർണ്ണസംതൃപ്തി നൽകുന്ന സേവനങ്ങളും ആയിരുന്നു ഈ വളർച്ചയുടെ വിജയരഹസ്യം. കസ്റ്റമേഴ്സിന് ലഭിക്കുന്ന ഈ ഒരു വിശ്വാസം ആകാം യുകെയിലെ തന്നെ ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ ലോജിസ്റ്റിക് പാർട്ട്ണർ ആയി Zetaയെ ഇന്നും നിലനിർത്തി പോരുന്നത്. ഇന്ത്യയിലേക്ക് മാത്രമല്ല ലോകത്തിൽ എവിടേക്കും DHL, Fedex, UPS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളോട് സമാനമായ സേവനങ്ങൾ അതിനേക്കാളും മികച്ച നിരക്കിൽ ചെയ്യുവാൻ ഇന്ന് സാധിക്കുന്നുണ്ട്.
സീറ്റയുടെ ഡയറക്ടറായ സോണി റോബിൻസൺ കൈവരിച്ച മറ്റൊരു നേട്ടമാണ്, 2018-ൽ യു എ ഇ-യിൽ വലിയ അടിത്തറയുള്ള കൊറിയർ & കാർഗോ നെറ്റ്‌വർക്ക് ആയ പ്രൈം എക്സ്പ്രസ് ഗ്രൂപ്പിൽ ഡയറക്ടർ ആയി ജോയിൻ ചെയ്യുകയും അതിൻറെ സേവനങ്ങൾ യുകെയിൽ തുടങ്ങുകയും ചെയ്തു എന്നുള്ളതും, അതുവഴി സൗദിഅറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും മികവുറ്റതുമായി. 2020-ൽ Prime Express Cargo യുടെ ഭാഗമായ മക്കാത്തി എക്സ്പ്രസ്(MAKATI EXPRESS) വഴി ഫിലിപ്പൈൻസിൽ-ലോട്ട് എയർ & സി(sea)കാർഗോ സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.
സീറ്റയുടെ ഈ വർഷത്തെ മറ്റൊരു കാൽവെപ്പാണ് മലേഷ്യയിലെ ഏറ്റവും വലിയ കാർഗോ സ്ഥാപനമായ വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ് (World Asia Logistics) മായി ചേർന്നുകൊണ്ട് മലേഷ്യ ഉൾപ്പെടെയുള്ള എല്ലാ ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്കും കാർഗോ & കൊറിയർ സേവനങ്ങൾക്കും തുടക്കമിട്ടു. മലേഷ്യൻ എയർലൈൻസ്ൻറെ ഹാൻഡ്‌ലിംഗ് ഏജൻറ് (GSA) കൂടിയാണ് വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ്.
ഇവിടെ നിന്നും നാട്ടിലേക്ക് എന്നതുപോലെതന്നെ തിരിച്ച് ഇന്ത്യയിൽ നിന്നുമുള്ള പ്രവർത്തനങ്ങളും Zeta വിപുലമാക്കുന്നു. അതിൻറെ ഭാഗമായി കൊച്ചി, ചെന്നൈ,തിരുവനന്തപുരം,
കാർഗോ import & export, കസ്റ്റംസ് ക്ലിയറൻസ്, അതുപോലെ മറ്റ് രാജ്യങ്ങളിലേക്ക് ജോലി കിട്ടി താമസം മാറുന്നവരുടെ (Eg. Australia) കംപ്ലീറ്റ്ഹൗസ് ഹോൾഡ് സാധനങ്ങളും വളരെ അധികം കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും, എല്ലാ പേപ്പർ വർക്കുകളും കംപ്ലീറ്റ് ചെയ്തു അയച്ചു കൊടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ കമ്പനികളിൽ ഒന്ന് സീറ്റയാണ് എന്നുള്ളത് മലയാളികൾക്ക് ആകമാനം അഭിമാനിക്കാൻ വക നൽകുന്നതാണ്.
യുകെയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നു. കസ്റ്റംസ് ക്ലിയറൻസ് നടത്തി സാധനങ്ങൾ Zeta കസ്റ്റമേഴ്സിന് വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. എക്സ്പോർട്സ്,
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ ഒരു അവസരത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി ഒരു പ്രത്യേക സേവനവും സീറ്റ മുന്നോട്ടുവയ്ക്കുന്നു. പ്രിയപ്
ഈ ഒരു ചുരുങ്ങിയ കാലയളവിൽ ഇത്രയൊക്കെ നേട്ടങ്ങൾ സീറ്റക്ക് കൈവരിക്കാനായത് മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം അല്ലേ എന്നുള്ള ചോദ്യത്തിന് അതൊക്കെ സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹം ആയി കാണാനാണ് എനിക്കിഷ്ടം എന്നാണ് അദ്ദേഹം മലയാളം യുകെയോട് ഇതുമായി പ്രതികരിച്ചത്.
മദർ തെരേസക്കൊപ്പം
വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിൽ (Southall) ഉള്ള തങ്ങളുടെ ഇടവകയായ St. Anslem ഇംഗ്ലീഷ് പള്ളിയിലെ വിൻസെൻറ് ഡി പോൾ കോൺഗ്രിഗേഷൻറെ പ്രസിഡൻറ് കൂടിയായ ആയ സോണി റോബിൻസൺ കഴിഞ്ഞ മൂന്നുവർഷമായി ആ സ്ഥാനം അലങ്കരിക്കുന്നു എന്നുമാത്രമല്ല ഈ തിരക്കുകൾക്കിടയിലും ആതുരസേവനത്തിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു. എന്നിരുന്നാലും തൻറെ
സീറ്റയുടെ എല്ലാവിധ വിജയങ്ങൾക്കു പുറകിലും വിശുദ്ധ മദർ തെരേസയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആതുര സേവനങ്ങൾക്കുള്ള ആദരവായി അവരുടെ എല്ലാവിധ കൊറിയർ കാർഗോ ആവശ്യങ്ങളും ഇന്നുവരെയും തികച്ചും സൗജന്യമായാണ് സീറ്റ എത്തിച്ചു കൊടുക്കുന്നത്. വിശുദ്ധ മദർ തെരേസയുടെ ഫീസ്റ്റ് ദിവസം അവരുടെ ഹൗസിൽ (Convent) നടത്തപ്പെടുന്ന മാധ്യസ്ഥ ചടങ്ങിലേക്ക് പുറത്തുനിന്നും ക്ഷണിക്കപ്പെടുന്ന ഏതാനും അതിഥികളിൽ ഒരാൾ കൂടിയാണ് സോണി റോബിൻസനും അദ്ദേഹത്തിൻറെ കുടുംബവും. സംസാരമധ്യേ സാന്ദർഭികമായി ഇത്രയും പറഞ്ഞെങ്കിലും, ഞങ്ങളുടെ നിർബന്ധിച്ചുള്ള ആവശ്യം പരിഗണിച്ചു മദറുമായുള്ള അന്നത്തെ ഓർമ്മകൾ വായനക്കാരുമായി പിന്നീടൊരിക്കൽ പങ്ക് വെയ്ക്കാം എന്ന് സമ്മതിപ്പിച്ച് ആണു മലയാളം യുകെ ടീം യാത്രപറഞ്ഞ് ഇറങ്ങിയത്
സീറ്റ യുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് ഡീറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്
ഫോൺ:02085734531
ഇമെയിൽ:admin@
വെബ്സൈറ്റ്: www.zetalondon.co.uk
Leave a Reply