മിഷൻ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 തീയതികളിൽ..

മിഷൻ മദ്ധ്യസ്ഥരായ  പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 തീയതികളിൽ..
September 26 00:32 2019 Print This Article

ഈശോയിൽ സ്നേഹമുള്ളവരെ,

” മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ കർത്താവിൽ ആനന്ദിക്കുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രക കീർത്തിക്കും(ലൂക്കാ: 1:46-48). ഈ തിരുവചനം വഴി ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെയും ദൈവഹിതത്തായി ജീവിതം സമർപ്പിച്ച ബ്ലസ്സഡ് കുഞ്ഞച്ചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ഏറ്റവും സേനഹത്തോടെ ക്ഷണിക്കുന്നു.

എന്ന് പള്ളി കമ്മറ്റിക്കു വേണ്ടി,

റവ.ഫാ. ജോസ് അന്ത്യാം കുളം MCBS.
ട്രസ്റ്റീസ് & കമ്മറ്റി അംഗങ്ങളും, പ്രസുദേന്തിമാരും.

 

തിരുനാൾ തിരുക്കർമ്മങ്ങൾ

സെപ്റ്റംബർ 27, വെള്ളി

07.00 pm : കൊടിയേറ്റ്
തിരുസ്വരൂപം വെഞ്ചരിപ്പ്

വി. കുർബ്ബാന (മരിച്ചവരുടെ ഓർമ്മയ്ക്ക് )
(റവ.ഫാ.ജോസ് അന്ത്യാം കുളം MCBS, പ്രിസ്റ്റ് ഇൻ ചാർജ്ജ് സെ.മേരീസ് & ബ്ലസ്സ് കുഞ്ഞച്ചൻ മിഷൻ )

നിത്യ സഹായമാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.

സെപ്റ്റംബർ 28, ശനി

02.30 pm : വിശുദ്ധ കുർബ്ബാന
റവ.ഫാ. ടോമി എടാട്ട്
നിത്യസഹായ മാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേർച്ച.

5.00 pm ചായ സൽക്കാരം

5.30 pm – 8.30pm കലാപരിപാടികകളും, കാർഷിക ലേലം, സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും.

8.45 pm സ്നേഹവിരുന്ന്.

സെപ്റ്റംബർ 29, ഞായർ

02.30 pm : ആഘോഷമായ തിരുനാൾ റാസാ കുർബ്ബാന (റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാലാ, കോഓർഡിനേറ്റർ ലണ്ടൻ റീജിയൻ).

തിരുനാൾ സന്ദേശം, ലദീഞ്ഞ്.

4.30 പ്രദക്ഷിണം

6.30 pm ചായ സൽക്കാരം

കുറിപ്പ്:-

തിരുനാൾ ദിവസങ്ങളിൽ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles