ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു; വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു; വാഹനങ്ങള്‍ അപകടത്തില്‍പെട്ടു
October 08 11:30 2019 Print This Article

അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.

അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.

വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles