ബൈബിൾ കൺവൻഷൻ ഒക്ടോബറിൽ നടക്കുന്നതിൻെറ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.

ബൈബിൾ കൺവൻഷൻ  ഒക്ടോബറിൽ നടക്കുന്നതിൻെറ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച്  രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ്  2 മണി വരെ നടത്തപ്പെടുന്നു.
September 17 02:38 2019 Print This Article

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിൾ കൺവൻഷൻ ഒക്ടോബറിൽ. കൺവൻഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം:

ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,
RM13 8SR.

ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത് റവ.ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവൽക്കരണത്തിലൂടെ ലോകമെമ്പാടുമുള്ള അനേകർക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന് വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷൻ ഒരു അനുഗ്രഹമാണ്.

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി, ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles