ബർമ്മിംഗ് ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയുടെ അയ്യപ്പ പൂജ 14 ഡിസംബർ 2019 -ന് ശ്രീ ബാലാജി ക്ഷേത്ര സന്നിധിയിൽ .

ബർമ്മിംഗ് ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയുടെ  അയ്യപ്പ പൂജ  14 ഡിസംബർ 2019 -ന്  ശ്രീ ബാലാജി ക്ഷേത്ര സന്നിധിയിൽ .
November 12 15:23 2019 Print This Article

ബർമ്മിംഗ് ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയായ ബർമ്മിംഗ് ഹാം ഹിന്ദു മലയാളീസ് അഥവാ ‘ഭീമ’ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ 14 ഡിസംബർ 2019 ന് 5 .30 pm —9 pm വരെ ബർമ്മിംഗ് ഹാം ശ്രീ ബാലാജി ക്ഷേത്ര സന്നിധിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .നാമജപം ,ഭജന ,അഭിഷേകം ,പടിപൂജ, ദീപാരാധന ,അന്നദാനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് ഈ വർഷം ക്രമീകരിച്ചിട്ടുള്ളത് .ഭക്തനും ഈശ്വരനും ഒന്നായി മാറുന്ന ‘തത്ത്വമസി ‘ യുടെ പൊരുൾ അറിഞ്ഞ് അയ്യപ്പസന്നിധിയിൽ ആത്മസമർപ്പണം നടത്തി ധന്യത അനുഭവിയ്ക്കുവാനും ഭഗവദ്‌ കൃപയ്ക്ക് പാത്രീഭൂതരാകുവാനും യുകെയിലെ എല്ലാ സജ്ജനങ്ങളേയും സസന്തോഷം അയ്യപ്പപൂജയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭീമയുടെ ഭാരവാഹികളായ ശ്രീ .പദ്മകുമാർ , ശ്രീ .രാജേഷ് റോഷൻ എന്നിവർ അറിയിച്ചു .

സ്ഥലം : ശ്രീ ബാലാജി ടെംപിൾ ,ഓൾഡ്ബറി , യുകെ B 69 3DU
തീയതി : 14 ഡിസംബർ 2019
5 .30 pm —9 pm

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles