കാണാതായ നഴ്സിന്റെ മൃതശരീരം നദിയിൽ മുങ്ങിയ കാറിനുള്ളിൽ കണ്ടെത്തി. ലോറി ജോൺസിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ

കാണാതായ നഴ്സിന്റെ  മൃതശരീരം നദിയിൽ മുങ്ങിയ കാറിനുള്ളിൽ കണ്ടെത്തി.   ലോറി ജോൺസിന്റെ  വിയോഗത്തിൽ  വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
October 03 04:08 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വേൽസ് : 23 വയസ്സുള്ള പീഡിയാട്രിക് നഴ്സിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ചൊവ്വാഴ്ച വെളുപ്പിനെയോടെയാണ് കാണാതായത്. കാണാതായ സമയത്ത് നീല നിറത്തിലെ നഴ്സുമാരുടെ യൂണിഫോമും കറുത്ത ഷൂസും ആണ് അവർ ധരിച്ചിരുന്നത്. കാർപള്ളിയിൽ നിന്നുള്ള നഴ്സ് രാത്രി 1 നാല്പതോടെ ആണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

പൈലി വില്ലേജിലെ സർവ്വ ഈ നദിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വെന്റ് പോലീസ് ശരീരം കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ മൃതശരീരം തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾ അന്വേഷണത്തിനു സഹായിച്ച ഉദ്യോഗസ്ഥരോടും ബന്ധുമിത്രാദികളും നന്ദി അറിയിച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ എത്തിയവരോടുള്ള സ്നേഹാദരവുകൾ അവർ പങ്കുവെച്ചു.

 

കാർഡ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ബോർഡ് നഴ്സിന്റെ വേർപാടിൽ ദുഃഖാചരണം നടത്തി. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കരിയർ തെരഞ്ഞെടുത്ത ലോറി ജോൺസ് പ്രതിഭയുള്ള ഒരു വ്യക്തി ആയിരുന്നു എന്നും അധികൃതർ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles