മറ്റുള്ളവർക്ക് മാതൃകയായി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി : ശമ്പളത്തിന്റെ ഒരുഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച് നാദിയ വിറ്റൊമ്.

മറ്റുള്ളവർക്ക് മാതൃകയായി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി : ശമ്പളത്തിന്റെ  ഒരുഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി  നീക്കിവെച്ച് നാദിയ വിറ്റൊമ്.
December 15 04:48 2019 Print This Article

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാനുള്ള തീരുമാനത്തിൽ ആണ് ഇവർ. ലേബർ പാർട്ടി എംപി, ഇരുപത്തിമൂന്നുകാരിയായ നാദിയ വിറ്റൊമ് ആണ് പ്രശംസനീയമായ ഈ തീരുമാനം കൈക്കൊണ്ടത്. നോട്ടിങ്ഹാം ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് തന്റെ പണം ഇവർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഒരു എംപിയുടെ അടിസ്ഥാന വാർഷിക ശമ്പളം 79468 പൗണ്ടാണ്. ഇതു കൂടാതെ തന്നെ ഓഫീസിലെ പ്രവർത്തനങ്ങൾക്കായും, ഭവനത്തിനായും, ട്രാവലിംഗ് അലവൻസുകളായും അധിക പണം ലഭിക്കാറുണ്ട്. എംപിമാരുടെ സാലറി അധികം ആയതു കൊണ്ടല്ല, മറിച്ച്, അതു പോലെതന്നെ അധ്യാപകരും, അഗ്നിശമന സേനാംഗങ്ങളും, നേഴ്സുമാരും ഉയർന്ന സാലറിക്ക് അർഹരാണ്. അവർക്ക് ലഭിക്കാത്തത് തനിക്ക് ആവശ്യമില്ലെന്നാണ് നാദിയയുടെ തീരുമാനം. ഒരു എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും നാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലേബർ പാർട്ടിക്കേറ്റ പരാജയത്തെ സംബന്ധിച്ച് സംസാരിച്ച നാദിയ, പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി പാർട്ടി മുന്നോട്ടു പോകും എന്ന് അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ ബ്രെക്സിറ്റിനാണ് മുൻഗണന ലഭിച്ചത്. തനിക്കു വോട്ട് ചെയ്ത് തന്നെ ജയിപ്പിച്ചവർക്കായി നന്ദിയും അവർ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles