Association

ഈ വർഷത്തെ രാമായണമാസം തുടങ്ങുന്നത് (കർക്കിടകം 1 )July 17 ന് . കഴിഞ്ഞ 12 വര്‍ഷങ്ങളായി GMMHC യുടെ നേതൃത്വത്തില്‍ ഓരോ കുടുംബാഗങ്ങളുടെയും വീടുകളില്‍ രാമായണ പാരായണം നടത്തിവരുന്നു . ഈ വർഷവും മുൻകാലങ്ങളിലെ പോലെ അംഗങ്ങളുടെ വീടുകളിൽ പാരായണം നടത്തുകയാണ്.

ഈ വർഷത്തെ രാമയണ മാസം July 17 (karkkidakam 1) മുതൽ Aug 16 (karkkidakam 31). എല്ലാ ദിവസവും വൈകിട്ട് 7.30pm മുതൽ 8.30pm വരെ ഒരോ കുടുംബാഗങ്ങളുടെ വീടുകളിലായിരിക്കും രാമയണ പാരായണം .ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ രാമായണപാരായണത്തിൻെറ പ്രസക്തി വളരെ വലുതാണ് .

സാമൂഹ്യ ബന്ധങ്ങളും കുടുംബന്ധങ്ങളും ഉട്ടിയുറപ്പിക്കുന്ന രീതിയിൽ ആണ് കഴിഞ്ഞ 12 വർക്ഷങ്ങളായി G M M H Cനടത്തിവരുന്ന രാമായണ മാസാചരണം നടത്തിവരുന്നത്. ഈ തവണത്തെ രാമായണ മാസ കൂടുതൽ വിശേഷങ്ങൾക്ക് പ്രസിഡന്റ് ഗോപാകുമാറിനെയോ, (+44 7932 672467) സെക്രട്ടറി വിനോദ് (+44 7949 830829) ചന്ദ്രനെയോ ബന്ധപ്പെടുക.

റോമി കുര്യാക്കോസ്

ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഒ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ്‌ മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു.

എ ഐ സി സിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐ ഒ സി – ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.

കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ബാൺസ്ലെയിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.

സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.

ഭാരവാഹികൾ:

പ്രസിഡന്റ്‌: ബിബിൻ രാജ് കുരീക്കൻപാറ

വൈസ് പ്രസിഡന്റ്‌: അനീഷ ജിജോ

ജനറൽ സെക്രട്ടറി: രാജുൽ രമണൻ

ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു

ട്രഷറർ: ജെഫിൻ ജോസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ്‌ മോൻസി, ജിനു മാത്യു

 

അനിൽ ഹരി

യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രഫഷനൽ കൂട്ടായ്മയായ പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസിലാണ് (IRC2025) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ദേശീയ ഓഫിസ് ഭാരവാഹികളായി രാജേഷ് കേശവൻ (ചെയർമാൻ), ബോസ്കോ ആന്റണി (വൈസ് ചെയർമാൻ & കോർപ്പറേറ്റ് റിലേഷൻസ് ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിഭാഗം നേതൃത്വത്തിലേക്ക് അഫ്രാ സുൽഫിക്കർ (ചെയർപഴ്സൻ) , ശിൽപ ദുബെ (ഡപ്യൂട്ടി ചെയർപഴ്സൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പറേഷൻസ് & വെൽഫെയർ ഡയറക്ടറായി ഏബ്രഹാം ചെറിയകാവിൽ കോശിയും, ഡപ്യൂട്ടി ഡയറക്ടറായി പവൻകുമാർ ഹരീഷും ചുമതലയേൽക്കും. പ്രഫഷനൽ ഡെവലപ്‌മെന്റ് & എജ്യുക്കേഷൻ ഡയറക്ടറായി നോയൽ മാത്യുവും, ഡപ്യൂട്ടി ഡയറക്ടറായി പാർഥജ്യോതി ദാസും പ്രവർത്തിക്കും. കമ്മ്യൂണിക്കേഷൻസ് & ഔട്ട്‌റീച്ച് ഡയറക്ടറായി സൂരജ് റാഹിലയും, ഡപ്യൂട്ടി ഡയറക്ടറായി ശ്രീനാഥ് ശ്രീകുമാറും ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡയറക്ടറായി ബെറ്റി സാറാ അബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.

ഷെയേർഡ് ഡിസിഷൻ ദേശീയ കൗൺസിൽ അംഗങ്ങളായി അഖിൽ സുധൻ, സാഗീർ മുല്ലങ്ങൽ, ബിൽഗ ബാബു, മനു ജോൺ, അരുൺ പി.വി., വിനോദ് തോമസ്, സെയ്ഫുദ്ദീൻ ചുണ്ടിയൻ മൂച്ചി, പ്രതീക് കുമാർ എം.പി., വർഷിണി ശേഖർ, ഷീബാ മോൾ കൊച്ചുചാക്കോ, ബാല സെൽവകുമാർ സാംബസിവം, ശിൽപ സിങ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം നടക്കുന്ന ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2026) ഓർഗനൈസിങ് കമ്മിറ്റിയുടെ ചെയർമാനായി പ്രസാദ് വഡ്ഡേയും, വൈസ് ചെയർമാനായി ഉഗിലേഷ് ടി.ടിയെയും തിരഞ്ഞെടുത്തു. മറ്റ് സംഘാംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചെയർമാൻ രാജേഷ് കേശവൻ അറിയിച്ചു

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. 2025 ജൂലൈ 26 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം രാമായണ പാരായണം, രാമനാമ സംഗീർത്തനം, ബാലരാമായണം (സീതാകല്യാണം) LHA കുട്ടികളുടെ ടീം അവതരിപ്പിക്കുന്ന നൃത്തം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ സായം സന്ധ്യയിലേക്കു ജാതി മത ഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശ്രീ ഗുരുവായൂരപ്പ നാമത്തിൽ സംഘടകർ അറിയിച്ചു.

കൂടുതൽ വിവിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LHA OFFICE – 07448225517
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523

അപ്പച്ചൻ കണ്ണഞ്ചിറ

അക്രിങ്ടണിൽ ഐ ഓ സി (യുകെ) കേരള ചാപ്റ്റർ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യു കെയിലെ കോൺഗ്രസ്സ് പ്രവാസി സംഘടനയായിരുന്ന ഓ ഐ സി സി, ഐ ഒ സി സംഘടനയുമായി ലയന നടപടി പൂർത്തിയായ ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് അക്റിങ്ട്ടൺ. ഐഒസി കേരളം ഘടകം യൂണിറ്റിന്റെ ഭരണ ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം അക്രിങ്ടൺ യുണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി.

ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഔദ്യോഗിക ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ സന്ദേശം നൽകി. അക്റിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ നേതൃത്വം നൽകി.

ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒ ഐ സി സിയുടെ ബാനറിൽ സജീവമായി പ്രവർത്തിച്ചിരുന്ന അക്റിങ്ട്ടൺ യൂണിറ്റ് ലയന തീരുമാനം അനുസരിച്ച് ഇനി ഐ ഒ സി യുടെ നാമഥേയത്തിൽ പ്രവർത്തിക്കുന്നതാവും. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിങ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

അക്രിങ്ടണ് യുണിറ്റ് ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനു മുമ്പായി സ്കോട്ട്ലന്റ്, പീറ്റർബൊറോ എന്നീ യൂണിറ്റുകളാണ് മിഡ്‌ലാൻഡ്സിൽ ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.

ഇതുപോലൊരു സ്‌റ്റേജ് ഷോ, ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിറം 25 കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഇത് വിസ്മയം! യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം.

ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു.

രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയ നായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു ഒഴുകിയെത്തിയ മലയാളി സമൂഹം.

സദസിനെ കോരിത്തരിപ്പിക്കാന്‍ തന്റെ നൃത്തച്ചുവടുകളും ചാക്കോച്ചന്‍ പുറത്തെടുത്തു. തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തിലും, നൃത്തമികവിലും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ ഓരോ നിമിഷവും. ചാക്കോച്ചന്റെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ സെഗ്മെന്റ് വ്യത്യസ്തമായ അനുഭവമായി മാറുകയും ചെയ്തു.

നിറം 25 വേദിയെ ഇളക്കിമറിച്ച പ്രിയഗായിക റിമി ടോമി ലെസ്റ്ററിലെ കൊട്ടിക്കലാശത്തിലും ആവേശം വര്‍ദ്ധിപ്പിച്ചു. നൃത്തച്ചുടവുമായി കാണികളെ ആവേശത്തിലാഴ്ത്തിയ റിമി, സദസ്സിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രസിപ്പിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയമായിരുന്നു വേദിയിലെ മറ്റൊരു കിടിലന്‍ അനുഭവം. തീപ്പോരിയായി മാറുന്ന സംഗീതവിരുന്നും കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകള്‍ കൂടി ചേര്‍ന്നതോടെ നിറം 25 വേദി അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. കൗശിക്കും, ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു.

പാട്ടും, ഡാന്‍സും, കോമഡിയും ഒത്തുചേരുന്ന കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറിയ നിറം 25 ഇതുവരെ യുകെ വേദികളില്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒരുമിപ്പിച്ച വേദി കൂടിയായിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളെ ഒത്തൊരുമിപ്പിച്ച് വേദിയില്‍ അവതരിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പിന്തുണയും ചെറുതല്ല. നിറം 25 പ്രധാന സ്‌പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും, മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും, മറ്റ് താരങ്ങള്‍ക്കും സ്‌നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.

യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.

‘ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്‌സിന്റെ’ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുന്നവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനവും നല്‍കി.

നിറം 25-ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്‌റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. ഷോയുടെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, ഡെയ്‌ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായിരുന്നു.

മഹാവിജയമായി മാറിയ, സമാനതകളില്ലാത്ത അനുഭവങ്ങള്‍ വേദിയിലെത്തിയ ഋതം ഇനിയും ഇതിലും മികച്ച പരിപാടികള്‍ യുകെ വേദികളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. നിറം 25 സമ്മാനിച്ച ആവേശപ്പൂരം മനസ്സുകളില്‍ ഇനിവരും ദിവസങ്ങള്‍ക്ക് പ്രതീക്ഷയുടെ നിറം പകരും.

അപ്പച്ചൻ കണ്ണഞ്ചിറ

വാട്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരീരനായ പ്രീയപ്പെട്ട ഉമ്മൻ ചാണ്ടിസാറിന്റെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ് ഫോർഡിൽ വെച്ച് നടത്തപ്പെടുന്നു. വാറ്റ് ഫോർഡിലെ കോൺഗ്രസ് അനുഭാവികളും, ഉമ്മൻചാണ്ടിയുടെ ആത്‌മ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സൂജു കെ ഡാനിയേൽ, സിബി തോമസ് ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.

ഉമ്മൻചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു വെള്ളിയാഴ്ച വൈകുന്നേരം 8 മണിമുതൽ 10 മണി വരെ ഹോളിവെൽ ഹാളിൽ വെച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.

ഐഒസി ദേശീയ നേതാക്കളായ സുജു കെ ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ) പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ,കൊച്ചുമോൻ പീറ്റർ , ജെബിറ്റി , ബീജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ ചരമ വാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് ബീജൂമോൻ മണലേൽ (വിമുക്ത ഭടൻ) ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും , തുടർന്ന് ഉമ്മൻചാണ്ടിയുടെ പാവന സ്‌മാരക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.

ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

Address :
Holywell Community Centre, Tropits Lane, Watford, WD18 9QD

പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.

ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ ‘പ്രതിഷേധ ജ്വാല’യിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലന്റ്യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു സംസാരിച്ചു.

പ്രതിഷേധ സൂചകമായി തെളിച്ച ദീപങ്ങൾ കൈകളിലേന്തി സംസ്ഥാന സർക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്‌ക്കെതിരെയുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന ഐ ഒ സി (യു കെ) സംഘം ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചത്. മനുഷ്യജീവനെ പന്താടുന്ന നയം സർക്കാർ തുടർന്നാൽ പ്രതിഷേധം കൂടുതൽ കനക്കുമെന്നും ‘പ്രതിഷേധ ജ്വാല’ തീ പന്തമായിമാറുമെന്ന താക്കീതും സംഘം നൽകി.

പരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം സംഘാടകർ ഒരുക്കിയിരുന്നു.

പരിപാടിയോടാനുബന്ധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.

യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ്‌ ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്‌ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രണ്ടുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച യുകെ രജിസ്റ്റേഡ് ചാരിറ്റി സംഘടനയായ ലിവർപൂൾ മലയാളി ഹിന്ദു സമാജം തങ്ങളുടെ വിജയകരമായ യാത്ര തുടരുന്നതിനായി അടുത്ത രണ്ടു വർഷത്തേക്ക് സമാജത്തെ നയിക്കാൻ പുതിയ ഭാരവാഹികളെ LMHS രജിസ്റ്റേർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏകകണ്ഠേന തിരഞ്ഞെടുത്തു. ഹൈന്ദവ മൂല്യങ്ങൾ പുതു തലമുറയിലേക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ലിവർപൂൾ മലയാളി ഹിന്ദു സമാജം പ്രവർത്തനങ്ങൾ എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി പ്രസിഡൻറ് ശ്രീ സായ് ഉണ്ണികൃഷ്ണൻ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ നന്ദി പ്രകാശനത്തിൽ വ്യക്തമാക്കി.

തുടർന്ന് LMHS 6th സെപ്റ്റംബർ 2025 ന് നടത്താൻ പോകുന്ന ഓണാഘോഷ പരിപാടിയായ തുമ്പപ്പുലരി 2025 ൻ്റെ ടിക്കറ്റ് വിൽപ്പന സമാജത്തിന്റെ മുതിർന്ന അംഗമായ ശ്രീ സേതുനാഥൻ നായർക്ക് ആദ്യ ടിക്കറ്റ് കൈമാറി സമാജം കൺവീനർ ശ്രീ ഹരികുമാർ ഗോപാലൻ നിർവഹിച്ചു.

ലിവർപൂളിന്റെ സാമൂഹിക കലാ സാംസ്കാരിക വേദികളിൽ ഇതിനോടകം തന്നെ സജീവ സാന്നിധ്യം അറിയിച്ച LMHS ബാലഗോകുലം, ഭജന എന്നിവയോടൊപ്പം LMHS ൻ്റെ തന്നെ സംരംഭമായ സാത്വിക ആർട്സ് ആൻഡ് കൾച്ചറൽ സെൻ്ററിൻ്റെ കീഴിൽ ഭരതനാട്യം, ചെണ്ടമേളം യോഗ , ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ സ്ഥിരമായി നടത്തുന്നുണ്ട്. കൂടാതെ മോഹിനിയാട്ടം, മൃദംഗം, തബല ,കീബോർഡ്, വയലിൻ ക്ലാസുകളും ഉടൻ തന്നെ തുടങ്ങുന്നതാണ്.

പുതിയ കമ്മിറ്റി ഭാരവാഹികൾ താഴെ പറയുന്നവരാണ്

കൺവീനർ : ശ്രീ ഹരികുമാർ ഗോപാലൻ
പ്രസിഡൻറ്: ശ്രീ സായ് ഉണ്ണികൃഷ്ണൻ
സെക്രട്ടറി: ഡോക്ടർ നിതിൻ ഉണ്ണികൃഷ്ണൻ
ട്രഷറർ: ശ്രീ സജീവൻ മണിത്തൊടി
വൈസ് പ്രസിഡൻറ്: ശ്രീ രാംജിത്ത് പുളിക്കൽ
വൈസ് പ്രസിഡൻറ്: ശ്രീമതി പ്രീതി ശശി
ജോയിൻറ് സെക്രട്ടറി: ശ്രീ ബ്രിജിത് ബേബി
ജോയിൻറ് സെക്രട്ടറി: ശ്രീമതി നിഷ മുണ്ടേക്കാട്
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്
ശ്രീ അഭിജിത് ജോഷി
ശ്രീ അഖിലേഷ് കുമാർ
ശ്രീ ദീപൻ കരുണാകരൻ
ശ്രീ അജയൻ പുത്തൻവീട്
ശ്രീമതി കല കരുണാകരൻ
ശ്രീ ജോഷി ഗോപിനാഥ്
ശ്രീ ദിലീപ് പിള്ള
ശ്രീമതി വിനി ശ്രീകാന്ത്
ശ്രീമതി റീഷ്മ ബിദുൽ
ശ്രീ രജിത്ത് രാജൻ
സബ് കമ്മിറ്റി മെമ്പേഴ്സ്
ശ്രീ ശ്യാം ശശീന്ദ്ര നായർ
ശ്രീ അരുൺ ഷാജി
ശ്രീ രാംകുമാർ സുകുമാരൻ
ശ്രീമതി ലക്ഷ്മി ഷിബിൻ
ശ്രീ ജ്യോതിലാൽ രവീന്ദ്രൻ

ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ഞായറാഴ്ച ജൂൺ 29ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ചെസ്റ്റർട്ടൻ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളിക്കുകയുണ്ടായി.

ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേകർ, ട്രെഷറർ ജോയ് ആന്റണി, കൺവീനർമാരായ ജേക്കബ് തോമസ്, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചതോടെ ഈ വർഷത്തെ “ആരവം 2025″ന് തുടക്കമായി.”വാദ്യ ലിവർപൂൾ ” അവതരിപ്പിച്ച ചെണ്ടമേളയും, ഡി ജെ ആബ്സിന്റെ വർണ്ണപ്രബയും,മ്യൂസിക്കൽ നൈറ്റ്‌ എന്നിവ ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികൾ എവെർക്കും ആസ്വാദ്യകരമായി.ചാലക്കുടി ചങ്ങാത്തം സ്ഥപക പ്രസിഡന്റ്‌ സൈബിൻ പാലാട്ടി ആശംസകൾ അർപ്പിക്കുയുണ്ടായി. സ്റ്റോക് ഓൺ ട്രെന്റിലെ ” ലൈക്ക എവെന്റ്സ് ആൻഡ് കാറ്ററേർസ് ” ഒരുക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ഏവർക്കും ഗൃഹാദുരത്വം ഉണർത്തുക യുണ്ടായി.

അടുത്ത വർഷത്തെ പ്രസിഡന്റായി ദാസൻ നെറ്റിക്കാടനെയും, സെക്രട്ടറി യായി സുബിൻ സന്തോഷിനെയും, ട്രഷറർ ആയി ടാൻസി പാലാട്ടിയും, പ്രോഗ്രാം കോ കോർഡിനേറ്റർ ആയി കീർത്തന ജിതിൻ എന്നിവരും തെരഞ്ഞടുത്തു.

RECENT POSTS
Copyright © . All rights reserved