Australia

ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ആസൂത്രിത മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേബി ഫോർമുല, മരുന്നുകൾ, സ്കിൻകെയർ, ഇലക്ടോണിക്സ് ഉൽപ്പന്നങ്ങളാണ് സംഘം മോഷ്ടിച്ചത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ മെൽബണിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകളിൽ നിന്ന് 10 മില്യൺ ഡോളറിലധികം വില വരുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. ഓപ്പറേഷൻ സൂപ്പർ നോവ എന്ന് പേരിട്ട് നടത്തിയ പരിശോധനയിലാണ് 19 പേരെ അറസ്റ്റ് ചെയ്തത്. താൽകാലിക വിസകളിലോ വിദ്യാർത്ഥി അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസകളിലോ എത്തിയ ഇന്ത്യൻ പൗരന്മാരാണ് ഈ സംഘത്തിൽ കൂടുതലായും ഉള്ളതെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു.

സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായാണ് പൊലിസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നവർ റിസീവർമാർ എന്ന് വിളിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ കൈമാറി അവർ പിന്നീട് ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരിൽ 20 വയസ് മാത്രമുള്ള മൂന്ന് ചെറുപ്പക്കാരും ഉൾപ്പെടുന്നു. ഇവർ മാത്രം ഒരു ലക്ഷം ഡോളർ വില വരുന്ന ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.

നിരവധി മോഷണക്കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. പ്രതികളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. വിക്ടോറിയയിലെ റിടെയിൽ മോഷണത്തിന്റെ കണക്ക് കഴിഞ്ഞ വർഷം 38 ശതമാനത്തോളം ഉയർന്നിരുന്നു. 41000 ത്തിലധികം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലിൽ ജോലിചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജെസി അലക്സാണ്ടർ ആണ് മരണമടഞ്ഞത്. 55 വയസ്സായിരുന്നു പ്രായം. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ജെസി അലക്സാണ്ടറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ക്വീന്‍സ് ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലുണ്ടായ കാര്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം പെരുകാവ് സെന്റ് ഡൈനേഷ്യസ് ഇടവക വികാരിയുമായ ഫാ. കോശി അലക്‌സാണ്ടര്‍ ആഷ്ബിയുടെ സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ അലക്‌സാണ്ടര്‍ ആഗ്നുവാണ് (21) മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 12.30ന് ഗോള്‍ഡ് കോസ്റ്റിന് സമീപം ബോണോഗിന്‍ എന്ന പ്രദേശത്താണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ബെഞ്ചമിന്‍ അലക്‌സാണ്ടറാണ് വാഹനമോടിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട എല്ലാവരും 20 വയസ് പ്രായമുള്ളവരാണ്.

ബെഞ്ചമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയില്‍ നടക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനി നിര്യാതയായി. 29 വയസ്സ് മാത്രം പ്രായമുള്ള ആർച്ച കോമളത്ത് അജയൻ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ചെങ്ങന്നൂർ സ്വദേശിയായ ആർച്ച ഇവിടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.

ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. തങ്ങളുടെ സുഹൃത്തായ ആർച്ചയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും.

ആർച്ച അജയന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്കു മടങ്ങാൻ വിമാനത്തിൽ കയറിയ ഇന്ത്യൻ വംശജയായ യുവതി ഓസ്ട്രേലിയയിൽനിന്നുള്ള വിമാനത്തിൽ മരിച്ചു. ജൂൺ 20ന് ന്യൂഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റസ് വിമാനത്തിൽ മെൽബണിലെ ടുല്ലാമറൈൻ വിമാനത്താവളത്തിൽനിന്നു കയറിയ മൻപ്രീത് കൗർ (24) ആണു സീറ്റിലിരുന്ന് ബെൽറ്റ് ഇടുന്നതിനിടെ മരിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീറ്റ് ബെൽറ്റിടാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മരിച്ചു. ടിബി ബാധിതയായിരുന്ന അവർ രോഗം മൂർച്ഛിച്ചാണ് മരിച്ചതെന്നാണു വിവരം. ഷെഫ് ആകാൻ പഠിക്കുകയായിരുന്ന മൻപ്രീത് ഓസ്ട്രേലിയ പോസ്റ്റിനുവേണ്ടി ജോലി ചെയ്യുകയായിരുന്നു. 2020 മാർ‍ച്ചിലാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്‌ട്രേലിയന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം എളവൂര്‍ സ്വദേശിനിയായ മേരിക്കുഞ്ഞ് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. മക്കള്‍: ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിസ. സഹോദരങ്ങള്‍: റിന്‍സി, ലിറ്റി, ലൈസ. സംസ്‌കാരം പിന്നീട് നടക്കും.

മേരിക്കുഞ്ഞിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കോഴിക്കോട് കൊളത്തറ നീർഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 30ന് ആയിരുന്നു അപകടം.

സിഡ്നി സതർലാൻഡ് ഷെയറിലെ കർണേലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നടിച്ച് മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയായിരുന്നു.

റോഷ്ന വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽനിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിനായാണ് ഉജ്വല എത്തിയത്. ചെരുവിലേക്കു വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനു ഇടയില്‍ 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു. ആറ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തത്.

ആന്ധ്രപ്രദേശിൽനിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കള്‍. 2023ൽ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂർത്തിയാക്കിയത്.

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.

പ്രണയ പകയിൽ ഇന്ത്യൻ വംശജയായ നേഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്‌ജ്യോത് പൊലീസ് പിടിയിലായത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.

പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved