back to homepage

Middle East

സൗദിയില്‍ മലയാളി ദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അല്‍അയൂന്‍ എന്ന വിജനമായ സ്ഥലതാണ് മൃതദേഹം കണ്ടെത്തിയത് 0

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

Read More

ഹൃദയാഘാതംമൂലം പ്രവാസി മലയാളി നിര്യാതനായി: വിടപറഞ്ഞത് കോട്ടയം സ്വദേശി റോഷി റ്റോം 0

എയര്‍കണ്ടീഷന്‍ സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബുറൈമിയില്‍ നിന്നും മസ്‌കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍

Read More

40 വർഷം പഴക്കമുള്ള ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ എഴുതിയ ജബ്ബാര്‍ എന്ന ‘ഉസ്താദ്’ പ്രവാസിയായ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ… 0

40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ

Read More

മസ്‌കത്തില്‍ കാണാതായ മലയാളി യുവാവ് ദൂരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഒരാഴ്ചയായി ടോണിയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു എന്നാണ് കമ്പനി നൽകിയ വിശദീകരണം 0

താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.

Read More

വിദേശ ഇന്ത്യക്കാരും മോഡിയെ ഒഴിവാക്കിയോ ? ഒമാനിലെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ ; ആളില്ലാത്തതിനാല്‍ പരിപാടി ഒരു മണിക്കൂറോളം വൈകിയാണ്​ തുടങ്ങിയത് 0

മസ്​കറ്റ്​ : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു.  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തി​​​ന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്​ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്​കറ്റില്‍ ഞായറാഴ്​ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത്​ കാണികളുടെ കുറവിനാലാണ് .

Read More

ഡ്രൈവിങ് ‍ടെസ്റ്റ് തോറ്റതിന്റെ കോപത്തിൽ ദുബായ് ആർടിഎയെ കളിയാക്കി; ഇന്ത്യൻ യുവാവിന് 87 ലക്ഷം രൂപ പിഴയും, ജയിൽ വാസവും 0

സർക്കാർ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മെയിൽ അയച്ചത്. ഈ ഫോണും കോടതിയിൽ ഹാജരാക്കി. സൈബർ കുറ്റകൃത്യവും ഇയാൾക്കെതിരെ ചുമത്തി. കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ഇന്ത്യക്കാരൻ കോടതിയിൽ ഉണ്ടായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.

Read More

യുഎഇയിലെ സാമൂഹിക രംഗത്ത് സജീവമായിരുന്ന മാധ്യമ പ്രവർത്തകൻ വി.എം. സതീഷ് നിര്യാതനായി; സതീഷ് കോട്ടയം ഇത്തിത്താനം സ്വദേശിയാണ് 0

യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’​ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ 44 വാഹനങ്ങൾ‌ കൂട്ടിയിടിച്ച് 22 പേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം 0

മഞ്ഞുള്ള സമയങ്ങളില്‍ ഹസാഡ് ലൈറ്റ് ഇടാന്‍ പാടില്ല. ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡ് ലൈറ്റിട്ടാല്‍ 500 ദിര്‍ഹം പിഴയടക്കേണ്ടിവരും. വാഹനമോടിക്കാന്‍ പറ്റാത്തവിധം മഞ്ഞുണ്ടെങ്കില്‍ വാഹനം റോഡരികിൽ നിര്‍ത്തിയിട്ട ശേഷമാണ് ഹസാര്‍ഡ് ലൈറ്റ് ഇടേണ്ടതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രി. മുഹമ്മദ് ഖീലി പറഞ്ഞു.

Read More

ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 17 കോടിയുടെ സമ്മാനം; പ്രവാസികൾ അമ്പരപ്പിച്ചു ആദ്യ പത്തു വിജയവും ഇന്ത്യക്കാർക്ക് 0

സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.

Read More

മെര്‍സ് വൈറസ് : പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം സൗദിയില്‍ രണ്ടു പ്രവാസികൾ മരിച്ചു 0

കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്.

Read More