സിൽവസ്റ്റർ സ്റ്റലോണിനെയും കൊന്നു സാമൂഹ്യ മാധ്യമങ്ങൾ ! ഞാൻ മരിച്ചിട്ടില്ല, താരം നേരിട്ട് രംഗത്ത് 0

എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ മക്കളോടൊപ്പമുള്ളതും ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോയും സിൽവസ്റ്റർ സ്റ്റലോൺ പോസ്റ്റ് ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രീഡ് 2 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് വർഷം മുൻപും സ്റ്റലോൺ മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

Read More

പ്രിയ വാര്യര്‍ക്ക് ധൈര്യമായി കണ്ണിറുക്കാം; അഡാറ് ലവിനെതിരായ എല്ലാ നിയമ നടപടികളും നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ് 0

ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചിത്രത്തിലെ നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

Read More

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിൽ പകർത്താൻ സെന്തിൽ ! വിവാദങ്ങളെ ഭയക്കുന്നില്ല , ചിത്രത്തെ പറ്റി (സെന്തിൽ) രാജാമണി പറയുന്നു 0

ഞാൻ ‍ഒരുപാട് ആരാധിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നതും അദ്ദേഹത്തോടൊപ്പമാണ്. പിന്നീട് ചെറിയ രണ്ട് മൂന്ന് സിനിമകൾ ചെയ്തു. ചാലക്കുടി സ്ലാങ് ഇതിനുവേണ്ടി പഠിക്കേണ്ടി വന്നു. ഡബ്ബിങും ഞാൻ തന്നെയാണ് ചെയ്യുന്നത്.

വിനയൻ സാറാണ് രാജാമണി എന്ന പേര് തന്നത്. ഗുരുക്കന്മാർ പറയുമ്പോൾ അനുസരിക്കണം. ഇനിമുതൽ രാജാമണി എന്നായിരിക്കും പേര്. ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നയാളാണ് വിനയൻ സാർ. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാൾ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.

Read More

അഡാറ് ലവിലെ കണ്ണിറുക്കല്‍ കോപ്പിയടിച്ചതോ? ഒറിജിനല്‍ കിടു എന്ന സിനിമയിലേത്; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് 0

നവ മാധ്യമങ്ങളില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റായ അഡാറ് ലവിലെ കണ്ണിറുക്കല്‍ രംഗം കോപ്പയടിയാണെന്ന് ആരോപണം. അഡാറ് ലവിലെ ഹിറ്റായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായ രംഗം അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ കിടുവെന്ന ചിത്രത്തിലാണ് ആദ്യം വന്നതെന്ന് നിര്‍മാതാവ്. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗം സോഷ്യല്‍ മീഡിയയിലെത്തയപ്പോള്‍ ഒമര്‍ ലുലു ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു.

Read More

അഡാറ് ലവിലെ വിവാദ ഗാനം; നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചു 0

മാണിക്യ മലരയായ പൂവി എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെതിരെ നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെലങ്കാന പോലീസാണ് പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേസെന്ന് ഹര്‍ജിയില്‍ പ്രിയ പറയുന്നു.

Read More

ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് സംവിധാനം ചെയ്തത് താനല്ല; വെളിപ്പെടുത്തലുമായി രാംഗോപാല്‍ വര്‍മ 0

മുംബൈ: വിവാദം സൃഷ്ടിട്ട ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം താനല്ല സംവിധാനം ചെയ്തതെന്ന് രാംഗോപാല്‍ വര്‍മ. വനിതാ സംംഘടനകള്‍ ചിത്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോളാണ് വര്‍മ ചിത്രത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് കൈകഴുകിയത്. ചിത്രത്തില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാട്ടിയാണ് വനിതാ സംഘടനകള്‍ പരാതിയുമായെത്തിയത്.

Read More

ഇതിഹാസങ്ങൾക്കൊപ്പം ! നിവിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് പിന്നിലെ വാർത്ത ഇങ്ങനെ ? ആകാംക്ഷയോടെ ആരാധകരുടെ ആശംസകളും 0

മംഗലാപുരത്ത് കായംകുളം കൊച്ചുണ്ണിയുടെയും മാമാങ്കത്തിന്റെയും ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിവിന്‍ നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കരപക്കിയായാണ് വേഷമിടുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.

Read More

ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ! ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു; ചാണക്യ തന്ത്രവുമായി ഉണ്ണിമുകുന്ദൻ 0

ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ ഇവളെ കണ്ടുമുട്ടിയപ്പോൾ ഞാൻ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കരിഷ്മയായി ഉണ്ണിയെ അണിയിച്ചൊരുക്കുന്ന മെയ്ക്കിങ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറായിരുന്നു.

Read More

സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച്‌ ഉലകനായകന്‍, ഇനി രാഷ്ട്രീയം മതി അഭിനയം നിര്‍ത്തുന്നു; ‘റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല, കമല്‍ ഹാസന്‍ 0

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സിനിമയില്‍ തിരികെയെത്തുമോ എന്ന ചോദ്യത്തിന് ഉപജീവനത്തിന് അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടെന്നും താന്‍ പരാജയപ്പെടില്ലെന്നും കമല്‍ഹാസന്‍ മറുപടി നല്‍കി.

സിനിമയില്‍ നിന്ന് ഒരുപാട്ആവശ്യത്തിന് പണം സമ്പാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Read More

സൂപ്പർ മെഗാ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ചാക്കോച്ചിയായി മോഹൻലാലോ ! ഉഹാപോഹങ്ങൾക്കിടയിൽ ലേലം ടുവുമായി ’കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ 0

സിനിമയുടെ ആദ്യപകുതിയില്‍ സ്‌കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി. സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്‌ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്‌ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്

Read More