back to homepage

Obituary

ഗുളിക തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു

ഗുളിക തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ പരുത്തംപാറ നടുവിലേപറമ്പില്‍ റിന്‍റ്റു – റിനു ദമ്പതികളുടെ മകള്‍ ഐലീന്‍ (5 വയസ്സ്) ആണ് മരണമടഞ്ഞത്. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഐലീന്‍. ദുരന്തം

Read More

ഹെയില്‍ഷാമില്‍ നിര്യാതനായ എല്‍ദോസ് പോളിന് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി

  നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍

Read More

മുൻ വിംബിൾഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായിരുന്ന ജാന നൊവോട്ന അന്തരിച്ചു

1998 വിംബിൾഡണ്‍ ഫൈനലിൽ ഫ്രാൻസിന്‍റെ നഥാലി ടൗസിയാറ്റിനെ തോൽപ്പിച്ചാണ് നൊവോട്ന വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വർഷങ്ങളിൽ വിംബിൾഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്ന. സ്റ്റെഫി ഗ്രാഫ്, മാർട്ടിന ഹിംഗിസ് എന്നിവരോടാണ് ഫൈനലുകളിൽ തോറ്റത്. നാല് തവണ വിംബിൾഡണ്‍ ഡബിൾസ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്. എല്ലാ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടവും സ്വന്തമാക്കിയിട്ടുള്ള നൊവോട്ന കരിയറിൽ 24 സിംഗിൾസ് കിരീടവും 76 ഡബിൾസ് കിരീടവും സ്വന്തമാക്കി.

Read More

മലയാളി കായിക താരത്തിന്റെ മരണം ബിജെപി മുഖ്യമന്ത്രിയുടെ മരുമകൾക്കുവേണ്ടി; യുവാവിന്റെ മരണം പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന്

ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്.

Read More

കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡിൽ മരിച്ച നിലയിൽ; ദാനം കിട്ടിയ പണം കൊണ്ട് ‘അമ്മ ആഡംബര ജീവിതം നയിക്കുമ്പോൾ ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ പിതാവ് മരണത്തിന് കീഴടങ്ങി

സർക്കാറും സംഘടനകളും നൽകിയ ധനസഹായത്താൽ ജിഷയുടെ മാതാവ് ധൂർത്തടിച്ച് ആഡംബര ജീവിതം നയിച്ചവേളയിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിപ്പോലും കഷ്ടപ്പെട്ടാണ് പാപ്പു കഴിഞ്ഞിരുന്നത്. വാഹനമിടിച്ചതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Read More

ഓക്സ്ഫോര്‍ഡ് മലയാളി സാമുവല്‍ വര്‍ഗീസ്‌ നിര്യാതനായി; ചങ്ങനാശ്ശേരിസ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം

ഓക്സ്ഫോര്‍ഡില്‍ മലയാളി നിര്യാതനായി. ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായ സാമുവല്‍ വര്‍ഗീസ്‌ (57 വയസ്സ്) ആണ് നിര്യാതനായത്. ഇന്ന് വെളുപ്പിന് രണ്ടരയോടെ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സാമുവല്‍ വര്‍ഗീസിന്‍റെ വേര്‍പാട്.

Read More

നടൻ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു; അത്ഭുത ദ്വീപില്‍ രാജഗുരുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടത്

വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപില്‍ രാജഗുരു എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നുമുതല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More

ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ മരണമടഞ്ഞു; ദുഃഖമടക്കാനാവാതെ മലയാളി സമൂഹം

പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.

Read More

ഷെറിന്റെ മൃതദേഹം സംസ്കരിച്ചു; സംസ്കാരം രഹസ്യമായി, സ്വകാര്യ ചടങ്ങിൽ വളർത്തമ്മ പങ്കെടുത്തു

ഈ മാസം ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി.

Read More

പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല കാറപകടത്തിൽ കൊല്ലപ്പെട്ടു; സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടെ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു

അഭിഷേകിനേയും സുഹൃത്തുക്കളായ രണ്‍ ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്

Read More