Obituary

റെഡ്ഡിംഗിൽ മലയാളി യുവതി മരണമടഞ്ഞു. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ് ആണ് കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞത്. പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെറും 24 കാരിയായ പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഞെട്ടിച്ചിരിക്കുകയാണ്..

റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പ്രസീനയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട ഊന്നുകൽ ചേമ്പാലത്ത് വീട്ടിൽ ഷാജി വർഗീസിന്റെ (65) സംസ്കാര ശുശ്രൂഷകൾ ജൂൺ 1 ഞായർ രാവിലെ 11 – ന് സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും . സംസ്കാര ശുശ്രൂഷകൾക്ക് പത്തനംതിട്ട ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവ് മുഖ്യ കാർമികത്വം വഹിക്കും .

ഭാര്യ വൽസമ്മ ഷാജി (അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഗവർണർ, റോട്ടറി ക്ലബ്, പത്തനംതിട്ട ജില്ല) ആലപ്പുഴ രാമങ്കരി മൂലംകുന്നം കുടുംബാംഗം ആണ് . പിതാവ് : പരേതനായ വർഗീസ് മത്തായി. മാതാവ്:കുഞ്ഞമ്മ വർഗീസ് . മക്കൾ : ഷാൻ്റി , ഷിൻ്റു .

മരുമക്കൾ: റോജൻ, അഖിൽ . കൊച്ചുമക്കൾ: റയോൺ, റോൺ.

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

ഭൗതികശരീരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്തനംതിട്ട ഊന്നുകൽ ചേമ്പാലേത്തു വീട്ടിൽ ഷാജി വർഗീസ്(65) നിര്യാതനായി. ഭാര്യ വൽസമ്മ ഷാജി മൂലംകുന്നം (രാമങ്കരി), മക്കൾ ഷാന്റി, ഷിന്റു മരുമക്കൾ റോജൻ, അഖിൽ കൊച്ചു മക്കൾ റെയോൻ, റോൺ. ശവസംസ്കാരം പിന്നീട്. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

ഷാജി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.

രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ സങ്കടകരമായ ഒരു വേർപാടിന്റെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. ഒട്ടേറെ പ്രതീക്ഷയും സ്വപ്നങ്ങളുമായി യുകെയിലെത്തിയ മലയാളി യുവതി അകാലത്തിൽ നിര്യാതയായി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയയാണ് ക്യാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞത്.

വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ചികിത്സയിലൂടെ ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.

പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടീന മോൾ സക്കറിയയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം മലയാളി ബിജു ജോസഫ് (54) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്.

പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബിജു ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂ കാസിലിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. മാത്യു വർഗീസ് ഇല്ലിക്കലിന്റെയും ജോമോൾ മാത്യുവിന്റെയും മകളായ ജോന എൽസ മാത്യുവാണ് 14 -ാം വയസ്സിൽ മരണമടഞ്ഞത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ജോനയുടെ മാതാപിതാക്കൾ.

കഴിഞ്ഞ കുറെ നാളുകളായി ലുക്കീമിയ ബാധിതയായി ചികിത്സയിൽ ആയിരുന്നു ജോന . ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എറിക് എൽദോ മാത്യു ആണ് സഹോദരൻ.

ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോന. 2022ലാണ് ജോനയുടെ അമ്മയും നേഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വരുകയായിരുന്നു .

ജോനയുടെ മൃതസംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബം താൽപര്യപ്പെടുന്നത്. പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയാണ് ജോനയുടെ മാതാപിതാക്കളുടെ മാതൃ ഇടവക. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോന എല്‍സ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ താമസിക്കുന്ന അഖിൽ സൂര്യകിരൺ (32) നിര്യാതനായി. കേരളത്തിൽ കോഴിക്കോട് സ്വദേശിയായ അഖിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോയൽ മെയിലിലാണ് അഖിൽ ജോലി ചെയ്തിരുന്നത്.

പഠനത്തിനായി എത്തിയ അഖിൽ പിന്നീട് സ്റ്റേബാക്ക് വിസയിൽ യുകെയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അഖിലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ അറിയിച്ചതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം ലെറ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അഖിൽ സൂര്യകിരണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സന്തോഷവും പൊട്ടിച്ചിരിയും നിറഞ്ഞുനിന്ന വീട് ശോകമൂകമായി. എവിടെയും കണ്ണീരിന്റെ വിതുമ്പലുകൾ മാത്രം. ഏതാനും ദിവസം മുൻപ് മാത്രം പാലുകാച്ചല് നടന്ന സ്വന്തം വീടിൻറെ സ്വിമ്മിങ് പൂളിൽ വീണ് അയർലൻഡ് മലയാളിയുടെ മകൻ മരണമടഞ്ഞു. അയർലൻഡിലെ കിൽഡെയർ അറ്റായിൽ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകൻ ജോർജ് സ്ഖറിയ (2) ആണ് മരിച്ചത്. ജോർജിന്റെ മാമ്മോദീസായ്ക്കും പാലുകാച്ചലിനും വേണ്ടിയാണ് കുടുംബം അയർലൻഡിൽ നിന്ന് എത്തിയത്. മെയ് 19-ാം തീയതി തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യം വന്നെത്തിയത് .

വീടിൻറെ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു. ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തി.

മെയ് രണ്ടിനായിരുന്നു കുഞ്ഞിൻറെ മാമ്മോദീസ . തുടർന്ന് മെയ് 6 – ന് ആണ് ഗൃഹപ്രവേശനം നടത്തിയത്. ആ സന്തോഷത്തിനിടയിലാണ് ദുരന്തം വന്നു ഭവിച്ചത്. ജോണും ഡേവിഡും ആണ് മരിച്ച ജോർജിന്റെ സഹോദരർ.

ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി രണ്ടുവർഷം തികയും മുമ്പ് മലയാളി നേഴ്സ് മരണമടഞ്ഞു. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നേഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ രോഗം അധികരിച്ചതിനെ തുടർന്ന് വിൻസി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് വിൻസി മരണത്തിന് കീഴടങ്ങിയത്.

മുക്കാട്ടുകര കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ വറതുണ്ണിയുടെയും റോസിയുടെയും മകളാണ്. കുമ്പളങ്ങാട് മേലിട്ട് റിജു മോൻ ആണ് വിൻസിയുടെ ഭർത്താവ്. 9 , 8, 6 ക്ലാസുകളിൽ പഠിക്കുന്ന അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ എന്നിവരാണ് മക്കൾ.

സ്ട്രൗഡ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സി. ഇതിനിടെ ക്യാൻസർ രോഗം തിരിച്ചറിയുകയായിരുന്നു . തുടർ ചികിത്സയ്ക്കായി ഏപ്രിൽ അവസാനത്തോടെ ആണ് വിൻസി നാട്ടിൽ എത്തിയത് .

മരണ വിവരം അറിഞ്ഞ് ഭർത്താവ് റിജോയും മക്കളും യുകെയിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് . സംസ്കാരം ഇന്ന് 11 – ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ പള്ളിയിൽ.

വിൻസിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved