back to homepage

Specials

കണ്ണ് കെട്ടി പ്രതിഷേധവുമായി അലന്‍സിയര്‍ ചവറ പോലീസ് സ്റ്റേഷനില്‍; പ്രതികരണ ശേഷി നശിച്ചിട്ടില്ലെന്നും താരം

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം

Read More

‘ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത്! അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ; മീ ടൂ ക്യാമ്പയിനില്‍ പുറത്തു വരുന്നത് ധീരമായ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട്

Read More

സാഞ്ചിയിലെ പകല്‍

ഒരു ചെറുഗ്രാമത്തിലേക്കുള്ള വഴി പോലെയാണ് അതു തോന്നിച്ചത്. തികഞ്ഞ നിശബ്ദത തളം കെട്ടി നില്‍ക്കുകയായിരുന്നു എങ്ങും. ഒരിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടതേയില്ല. ഒരു ചെറിയ ഡാബയില്‍ നിന്നും ചായ തിളപ്പിക്കുന്നതിന്റെ പുക ഉയരുന്നു. വൃത്തിയില്ലാത്ത ആ സമോവര്‍ തന്നെയായിരുന്നു, ഇതൊരു ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്.

Read More

സീറോ മലബാര്‍ സഭയും ക്‌നാനായ മിഷനും – രാജേഷ്‌ ജോസഫ് എഴുതിയ ലേഖനം

രാജേഷ്‌ ജോസഫ്  ഇണയും തുണയുമായി ദൈവം സൃഷ്ടിച്ച മനുഷ്യന് നന്മ തിന്മകളെ വേര്‍തിരിക്കാനുണ്ടായ വൃക്ഷമാണ് സഭ. സഭയുടെ അടിസ്ഥാന ശില പിതാ – പുത്ര- പരിശുദ്ധ ദൈവമാണ്. ഗോത്ര വര്‍ഗ പാരമ്പര്യങ്ങളില്‍നിന്നും ഇന്ന് കാണുന്ന സംഘടിതമായ സ്ഥിതിയിലേക്ക് എത്തിയതിന്റെ പിന്നിലെ ചരിത്രം

Read More

‘ഓര്‍മയില്‍ ഒരു ഗാനം’

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന ‘ഓര്‍മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ പുതിയ എപ്പിസോഡിലേക്കു നിങ്ങള്‍ ഏവര്‍ക്കും സ്വാഗതം. ഞങ്ങള്‍ ഇന്നവതരിപ്പിക്കുന്നത് 1985 ല്‍ റിലീസായ ‘നിറക്കൂട്ട്’ എന്ന ചിത്രത്തില്‍ കെ. എസ്. ചിത്ര പാടിയ ‘പൂമാനമെ ഒരു രാഗമേഘം താ’ എന്ന മനോഹരമായ ഗാനം ആണ്.

Read More

കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരാക്കിയതില്‍ പ്രതിഷേധവുമായി പരശുരാമ സേന

കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക്

Read More

എപ്പോഴെങ്കിലും നിങ്ങളുടെ സ്മാര്‍ട്‌ഫോണില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്? ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍

Read More

‘ഉദാഹരണം സുജാത’ ഒരു സ്ത്രീ പക്ഷ സിനിമയോ? നേര്‍ക്കാഴ്ച്ച

ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളിവെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന വേഷം ചെയ്ത 2016 ജൂണ്‍ 24ന് റിലീസ് ചെയ്ത ‘അമ്മ കണക്ക്’ എന്ന തമിഴ് ചിത്രത്തിനും ‘ഉദാഹരണം സുജാത’യിലൂടെ ഒരു പുനര്‍ജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം പറയാന്‍. (സുരഭിയ്ക്ക് ദേശീയഅവാര്‍ഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങും’ ‘അമ്മ കണക്ക്’ എന്ന സിനിമയുടെ പരിച്ഛേദമാണ്). പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. കഥയിലും കഥാപാത്രത്തിലുമൊക്കെ ഒരു തരിമ്പും വ്യത്യാസമില്ലാതിരുന്നിട്ടുകൂടി ഒരു തമിഴ് മുജ്ജന്മത്തിലെ അനുഷ്ഠാനങ്ങളും സൂക്ഷ്മ ഭാവങ്ങളും മലയാളി പ്രേക്ഷകന് ഒട്ടും അനുഭവപ്പെടുന്നില്ലായെന്ന് ഇതിന്റെ പുതുമുഖ സംവിധായകനായ ഫാന്റം പ്രവീണ്‍ കാട്ടിത്തരുമ്പോള്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കൈയൊപ്പായിത്തന്നെ നമ്മുടെ മനസ്സില്‍ പതിയുന്നത് നിസ്സാരകാര്യമല്ല.

Read More

മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി ലോകറെക്കോര്‍ഡിലേക്ക് ലണ്ടന്‍ മലയാളിയും; മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം

ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത.് അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക്കുമാറിന്റെ ജീവിതം. ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

Read More

യുക്മയുടെ വേദികളില്‍ ‘കുമ്മന്‍ ഇഫക്റ്റ്’ കണ്ട കൗതുകവുമായി യു.കെ. മലയാളികള്‍

യുകെയിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയുടെ കഴിഞ്ഞ ദിവസം നടന്ന കലോത്സവത്തില്‍ നേതൃത്വത്തിലോ അംഗ അസോസിയേഷന്റെ പ്രതിനിധി പോലുമോ അല്ലാത്ത വ്യക്തികള്‍ വേദികള്‍ കയ്യടക്കിയത് പ്രവാസി മലയാളികളില്‍ കൗതുകമുണര്‍ത്തി. പല റീജിയനുകളിലും നടന്ന കലോത്സവത്തില്‍ വേദികള്‍ കയ്യടക്കുവാന്‍ ഇത്തരക്കാര്‍ മത്സരിക്കുകയായിരുന്നെന്നാണ് അറിവ്. യുക്മയുടെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലല്ല മറിച്ച് ചില ബാഹ്യശക്തികളിലാണ് എന്ന ആരോപണം ശരിവെയ്ക്കുന്ന കാഴ്ചയാണ് പല റീജിയണുകളിലേയും കലോത്സവ വേദികളില്‍ കണ്ടത്.

Read More