ലണ്ടന്‍ കത്തീഡ്രലിലൂടെ

സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നില്‍ക്കുന്ന മനോഹരമായ ദേവാലയമാണ് സെന്റ് പോള്‍ കത്തീഡ്രല്‍. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെമ്പാടും ഇതുപോലുള്ള ചരിത്ര നിര്‍മിതികള്‍ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിര്‍മ്മിതികളില്‍ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിന്‍സ് രാജകുമാരന്റേയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്‌ഗേറ്റ് ഹില്‍ എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ക്രിസ്റ്റഫര്‍ റെന്‍ എന്ന ശില്പി 1675-1710 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 365 അടി ഉയരമുള്ള കത്തീഡ്രല്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലണ്ടന്‍ ബിഷപ്പിന്റ ആസ്ഥാനം. ഇവിടെവച്ചാണു ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാള്‍സിന്റെയും ഡയാനയുടെയും വിവാഹം നടന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഏറെ അടുത്തു ബന്ധമുള്ള കത്തീഡ്രല്‍ ആണിത്. നെല്‍സന്‍, വെല്ലിംഗ്ടന്‍, ചര്‍ച്ചില്‍, താച്ചര്‍ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അവസാനിപ്പിച്ചശേഷം ഇവിടെയാണ് എല്ലാവരുംകൂടി സമാധാനപ്രാര്‍ത്ഥന നടത്തിയത്. മണിക്കൂറുകള്‍ തോറും പ്രാര്‍ത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണിത്. ആംഗ്ലിക്കന്‍ സഭയുടെ ഈ ദേവാലയം മുന്‍പ് ഡയാനദേവിയുടെ ക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

Read More

പോകാം കൊളുക്കുമലയിലേക്ക്, കാണാം ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം; കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി നിങ്ങളെ കാത്തിരിക്കുന്നു

പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക .ചില ജീപ്പുകാർ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ നിൽക്കാറില്ല. പിന്നെ സൺഡേ ആണ് പോകുന്നതെങ്കിൽ ചിലർ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. അവിടെ സഞ്ചാരികൾക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഫാക്ടറി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്.

Read More

യാത്രാ വിവരണത്തിലെ പ്രതിഭാശാലികള്‍

ഏതൊരു ചരിത്രമായാലും യാത്രാവിവരണമായാലും അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. പുതിയ ദേശങ്ങളെ പുതുമയോടെ നമുക്ക് വായിക്കാന്‍ തരുന്നവരാണ് സര്‍ഗ്ഗചൈതന്യത്തേ വാരിപ്പുണരുന്ന സാഹിത്യകാരന്മാര്‍. ഒളിഞ്ഞും മറഞ്ഞുമിരിക്കുന്ന ഒരു വസ്തുവിനെ, ഒരു ദേശത്തെ നാമറിയുന്നത് പ്രധാനമായും ചരിത്രം, യാത്രാവിവരണങ്ങളിലൂടെയാണ്. വായനയുള്ളവര്‍ക്ക് പുസ്തകങ്ങള്‍ എന്നും വഴികാട്ടികള്‍ തന്നെ. താന്‍ വളരെ ശ്രദ്ധയോടെ വായിച്ച ഒരു യാത്രാവിവരണമാണ് സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ മാതൃഭൂമിയിറക്കിയ ‘കാളപ്പോരിന്റെ നാട്.’ പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന കാരൂര്‍ സോമന്‍ സ്‌പെയിന്‍ എന്ന രാജ്യത്തെ കേന്ദ്രബിന്ദുവാക്കി ആ രാജ്യത്തിന്റെ ഭാഷ, വേഷം, സംസ്‌കാരം, കല- കായികം, ആചാരം, വര്‍ണ്ണവിന്യാസങ്ങള്‍, പ്രകൃതി, രാഷ്ട്രീയം, മനുഷ്യബന്ധങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകംപോലെ പഠിപ്പിക്കുന്നു. പ്രവാസ ജീവിതം നയിക്കുന്ന ഒരു എഴുത്തുകാരന്‍ യാത്രികന്‍ കൂടിയാകുമ്പോള്‍ അതിനെ കേവലം ഒരു യാത്രാവിവരണമായി കാണാനാകില്ല. അത് പ്രകൃതിയുടെ താളമേളങ്ങള്‍ നിത്യവും കാണുന്നവരുടെ അനുഭവങ്ങളാണ്. ആ ബോധതലത്തില്‍നിന്ന് അവര്‍ ആവാഹിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും ഒരാഴ്ചയോ – രണ്ടാഴ്ചയോ ഒരു നാടിന്റെ കോണ് കണ്ട്‌പോകുന്നവര്‍ക്ക് സാധ്യമല്ല. കേരളത്തിലെ ചില പ്രസാദകര്‍ കച്ചവട താല്പര്യത്തിനായി ചില എഴുത്തുകാരെ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. യാത്രാവിവരണമെഴുതുന്ന ഒരാള്‍ക്ക് സത്യസന്ധമായി, വസ്തുനിഷ്ഠമായി ഒരന്വേഷണം നടത്താന്‍ രണ്ടാഴ്ചകൊണ്ടോ, രണ്ട് മാസങ്ങള്‍കൊണ്ടോ നടക്കുന്ന കാര്യമല്ല. പൗരസ്ത്യ രാജ്യത്ത്‌നിന്ന് പോയി ഹോട്ടലില്‍ ഉറങ്ങി കാഴ്ചകള്‍കണ്ടുവരുന്നവര്‍ക്ക് ആ രാജ്യത്തെ വിശദമായി പ്രതിപാദിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് നിരീക്ഷണവിഷയമാക്കേണ്ട ഒന്നല്ലേ?

Read More

വിദേശത്ത് നടത്തുന്ന ഇടപാടുകളില്‍ കാര്‍ഡ് കമ്പനികളുടെ നിയന്ത്രണം; തിരിച്ചടിയാകുന്നത് അവധിയാഘോഷിക്കാന്‍ പോയവര്‍ക്ക്

ലണ്ടന്‍: അവധിയാഘോഷത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തിരിച്ചടിയായി കാര്‍ഡ് കമ്പനികളുടെ അപ്രഖ്യപിത നിയന്ത്രണങ്ങള്‍. പണമെടുക്കാനുള്ള പലരുടെയും ശ്രമം വിദേശങ്ങളില്‍ പരാജയപ്പെടുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. യാത്രക്കിടയില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിച്ച 26 ശതമാനം പേരുടെ കാര്‍ഡുകള്‍ അതാത് കമ്പനികള്‍ ബ്ലോക്ക് ചെയ്തുവെന്ന് സര്‍വേയില്‍ വ്യക്തമായി. വിദേശ പര്യടനത്തിനായി പോകുന്നുവെന്ന് ബാങ്കിനെ അറിയിച്ച 61 ശതമാനം പേര്‍ക്കും ഇതായിരുന്നു അനുഭവമെന്ന് യുസ്വിച്ച്.കോം ന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Read More

നാലിലൊന്ന് വിമാനങ്ങളും എത്തിച്ചേരുന്നത് സമയനിഷ്ഠ പാലിക്കാതെ; സര്‍വീസ് വൈകുന്ന വിമാനക്കമ്പനികള്‍ ഇവയാണ്

ലണ്ടന്‍: ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന നാലിലൊന്ന് വിമാനങ്ങള്‍ വൈകിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ രേഖകളില്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് നടത്തുന്ന സര്‍വീസുകളില്‍ 66 ശതമാനം മാത്രമേ വ്യോമയാന നിലവാരം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന കൃത്യ സമയം പാലിക്കുന്നുള്ളൂ എന്നാണ് കണക്ക്. 15 മിനിറ്റ് വരെ വൈകാന്‍ ഇളവ് നല്‍കുന്നതാണ് ഈ മാനദണ്ഡം. യുകെയിലെ 25 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന 35 എയര്‍ലൈനുകളുടെ 8,50,000 ഫ്‌ളൈറ്റുകളുടെ വിവരങ്ങളാണ് വിശകലനം നടത്തിയത്.

Read More

ലണ്ടനില്‍ നിന്നും ചരക്കുമായി തീവണ്ടി ചൈനയിലെത്തി; ലക്ഷ്യത്തിലെത്താന്‍ സഞ്ചരിച്ചത് പന്ത്രണ്ടായിരം കിലോമീറ്റര്‍

ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി. 12,000 കിലോമീറ്ററാണ് ഈ തീവണ്ടി സഞ്ചരിച്ചത്. ദൈര്‍ഘ്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ റെയില്‍ പാതയാണിത്. പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്.

Read More

കൈയേറ്റവും ഒഴിപ്പിക്കലും, കുരിശിൽ എത്തിയ ‘പാപ്പാത്തിച്ചോല ‘ നാഗമലയും കൊളുക്കുമലയും അതിരിടുന്ന പ്രകൃതി രമണീയമായ പുല്‍മേട്.

ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് പാപ്പത്തിച്ചോല സ്ഥിതി ചെയ്യുന്നത്. ഹാരിസണ്‍ കമ്പനിയുടെ ഏലം, തേയില തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള പാതയിലൂടെ വേണം മലമുകളില്‍ എത്താന്‍. പ്രദേശത്തെ ഉയരം കൂടിയ മേഖലയാണിത്.

Read More

വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് അറിവില്ലാത്ത രഹസ്യങ്ങള്‍; ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് അറിയാവുന്നതും നിങ്ങള്‍ അറിയാത്തതും

വിമാനങ്ങളില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും അതിനുള്ളില്‍ നടക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവ നിങ്ങള്‍ക്ക് പറഞ്ഞുതരണമെന്നില്ല. മുതിര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുമായി സംസാരിച്ച് റെഡ്ഡിറ്റ് തയ്യാറാക്കിയ ചില രഹസ്യങ്ങള്‍ ഇവയാണ്. ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍

Read More

യാത്രക്കാരുടെ പ്രശ്നം മൂലം വിമാനം വൈകിയാല്‍ ഇനി മുതല്‍ പിഴ; മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ ഈടാക്കാനുള്ള നടപടിയുമായി എയര്‍ ഇന്ത്യ

ഡല്‍ഹി : വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള

Read More

മനോഹരമായ ഈ സ്വർഗ്ഗീയ ഭവനത്തിൽ വന്നാൽ ഒരിക്കലും മറക്കില്ല ആ ഓർമ്മകൾ ! കുട്ടനാട്ടിൽ ഈരെ പള്ളിയുടെ മനോഹര കാഴ്ചകൾ

പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്.

Read More