ടോം ജോസ് തടിയംപാട്

പോലീസിന്റെ മാനവികത കേരളസമൂഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞ കാലഘട്ടമാണ് ഈ കൊറോണക്കാലം . നാട്ടിലെ പ്രായമായ മനുഷ്യർക്ക്‌ വീട്ടിൽ മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ട് പ്രായമായ മനുഷ്യരെ അവർ കരുതുന്നത് നമുക്ക് കാണാതിരിക്കാൻ കഴിയില്ല കാരണം നമ്മുടെ മാതാപിതാക്കളും നാട്ടിൽ താമസിക്കുന്നുവെന്നതുകൊണ്ട്. പോലീസ് എന്നത് കേവലം ഏഡ് കുട്ടൻപിള്ളയിൽ നിന്നും അതുപോലെ കേവല മർദ്ദക ഉപകരണം എന്നതിൽ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം .
കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു ചാരിറ്റി തുടരുന്നു.


കിട്ടുന്ന പണം ഇടുക്കി പോലീസ് സുപ്രണ്ട് കൈയിൽ D D ആയി കൈമാറി A D G P ടോമിൻ തച്ചങ്കരിയുടെ കൈയിൽ എത്തിച്ചുകൊടുക്കും എന്നറിയിക്കുന്നു

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..