കൊറോണ ബാധിതമായിരിക്കുന്ന ചൈനയിലെ അവസ്ഥ അതിരൂക്ഷം : ഹോങ്കോങ്ങിൽ ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു

കൊറോണ ബാധിതമായിരിക്കുന്ന ചൈനയിലെ അവസ്ഥ അതിരൂക്ഷം : ഹോങ്കോങ്ങിൽ ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു
February 18 03:40 2020 Print This Article

സ്വന്തം ലേഖകൻ

ചൈന :- കൊറോണ ബാധിധമായിരിക്കുന്ന ചൈനയിലെ ഹോങ്കോങ്ങിൽ, ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു. കൊറോണ ബാധയെത്തുടർന്ന് ആളുകൾ അമിതമായി ടോയ്‌ലറ്റ് റോളുകൾ വാങ്ങി സൂക്ഷിക്കുന്നതിനാൽ, നിലവിൽ ഇവയ്ക്ക് ചൈനയിൽ ക്ഷാമമാണ്. മോങ്‌ കോക് നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ആയുധധാരികളായ ആളുകൾ എത്തിയത്. ലോക്കൽ മീഡിയ നൽകിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും, കുറച്ചധികം ടോയ്‌ലറ്റ് റോളുകൾ കണ്ടെത്തിയതായും രേഖപ്പെടുത്തുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോങ്കോങ്ങിലെ ഈ നഗരത്തിൽ കവർച്ച നടന്നത്. സൂപ്പർ മാർക്കറ്റിനു പുറത്ത് സാധനങ്ങൾ ഇറക്കുകയായിരുന്നു ജോലിക്കാരനെ ഭീഷണിപ്പെടുത്തിയാണ് ടോയ്‌ലറ്റ് റോളുകൾ കവർച്ച ചെയ്തത്.

ആപ്പിൾ ഡെയിലി നൽകുന്ന കണക്കനുസരിച്ച് 167 പൗണ്ട് വിലവരുന്ന ഏകദേശം 600 ടോയ്‌ലറ്റ് റോളുകൾ മോഷണം പോയിട്ടുള്ളതായി പറയുന്നു. കടകളിൽ പുതിയ സ്റ്റോക്ക് എത്തുന്നിടത്ത് ആളുകളുടെ നീണ്ട ക്യൂ ആണ് കാണുന്നത്. ജനങ്ങൾ ടോയ്‌ലറ്റ് റോളുകൾ പോലെയുള്ള അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഇവയുടെ അഭാവം ഉണ്ടാകുന്നത്.

കൊറോണ ബാധമൂലം 1700 പേരാണ് ചൈനയിൽ മരണപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്കയാണ് സമാന സംഭവങ്ങൾക്ക് കാരണം എന്ന് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലും ഇത്തരത്തിൽ ആളുകൾ അവശ്യസാധനങ്ങൾ അമിതമായി വാങ്ങിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും, സാധനങ്ങളുടെ ലഭ്യത ഉണ്ടാകുമെന്നും ഗവൺമെന്റ് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles