സീറോ മലബാർ രൂപതാ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റിന് ഇനി 4 ടീമുകൾക്കു കൂടി അവസരം. മത്സരം ജനുവരി 18- ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ.

സീറോ മലബാർ രൂപതാ  ഓൾഫ്  സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം  ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റിന്  ഇനി 4  ടീമുകൾക്കു  കൂടി അവസരം. മത്സരം ജനുവരി 18- ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ.
January 09 07:00 2020 Print This Article

ക്രിസ്റ്റി അരഞ്ഞാണി

ജനുവരി പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 20.00 pm വരെ നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ഡബിൾ ഇന്റർ മീഡിയേറ്റ് ടൂർണമെന്റിലോട്ട് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ്സ് / മിഷൻ സെന്ററിൽ അംഗങ്ങളായിട്ടുള്ള ടീമുകൾക്ക് സ്വാഗതം. ഇതിൽ ക്നാനായ സമുദായ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

സീറോ മലബാർ സഭ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. യുകെയിലെ പ്രമുഖവും വിശ്വസനീയവുമായ ഫൈനാൻസ്, മോർട്ട്ഗേജ്, ഇൻഷുറൻസ് സർവീസ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും അതുപോലെ തന്നെ നേഴ്സിംഗ് കെയർ ആൻഡ് ട്രെയിനിങ് മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച യുകെയിലെ പ്രമുഖ നേഴ്സിംഗ് ഏജൻസി എച്ച് സി 24 നഴ്സിംഗ് കമ്പനിയുമാണ്.

First prize – 250പൗണ്ട് + ട്രോഫി
Second prize – 150 പൗണ്ട് + ട്രോഫി
Third prize – 100 പൗണ്ട് + ട്രോഫി
Forth prize – 50 പൗണ്ട് + ട്രോഫി യും ആണ്.

ഇനി 4 ടീമുകൾക്ക് കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്ന ആദ്യ 32 ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് ടീമിന് 30 പൗണ്ടാണ്.

രൂപതയുടെ കീഴിലുള്ള മാസ്സ്, മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും അതുപോലെ വിശ്വാസികൾ തമ്മിൽ കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം ഓരോ വ്യക്തികളുടെയും കായികപരവും വിശ്വാസ, ആത്മീയ, സാമൂഹിക ആരോഗ്യപരമായ വളർച്ചയും കൂടി ബാഡ്മിന്റൺ ടൂർണമെന്റ് ലക്ഷ്യം വയ്ക്കുന്നു. ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ആണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
മെൻസ് ഫോറം പ്രസിഡണ്ട് – ജോഷി വർഗീസ് 07728324877
മെൻസ് ഫോറം സെക്രട്ടറി – ബിജു ജോസഫ് 07737827139
സ്പോർട്സ് കമ്മറ്റി – ക്രിസ്റ്റി സെബാസ്റ്റ്യൻ 07984183286

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles