പൗരത്വനിയമം, തലസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിഷേധങ്ങൾ; ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം

പൗരത്വനിയമം, തലസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിഷേധങ്ങൾ;   ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം
January 18 07:23 2020 Print This Article

പൗരത്വനിയമത്തിനെതിരെ തലസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി.

ദേശീയ സുരക്ഷാ നിയമപ്രകാരം സുരക്ഷയ്‍ക്കും ക്രമസമാധാനത്തിനും ഒരാള്‍ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍ അയാളെ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ഈ കാലയളവില്‍ കുറ്റം ചുമത്തേണ്ടതുമില്ല. നാളെ മുതല്‍ ഏപ്രില്‍ 18വരെയാണ് ഡല്‍ഹി പൊലീസിന് പ്രത്യേക നിയമം ഉപയോഗിക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത്. അതേസമയം, പതിവു നടപടി മാത്രമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles